Quantcast

വാവർ മുസ്‌ലിം ആക്രമണകാരിയാണെന്ന പരാമർശം; ശാന്താനന്ദ മഹർഷിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

സംഘ്പരിവാർ സംഘടനകൾ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിലാണ് ശാന്താനന്ദ മഹർഷി വിദ്വേഷ പരാമർശങ്ങൾ നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2025-09-27 14:01:19.0

Published:

27 Sept 2025 4:46 PM IST

വാവർ മുസ്‌ലിം ആക്രമണകാരിയാണെന്ന പരാമർശം; ശാന്താനന്ദ മഹർഷിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
X

ശാന്താനന്ദ മഹർഷി | Photo | SpecialArrangement

കൊച്ചി: മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസിൽ ശാന്താനന്ദ മഹർഷിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി. സംഘ്പരിവാർ സംഘടനകൾ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ ശാന്താനന്ദ മഹർഷി നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളാണ് വിവാദമായത്.

അയ്യപ്പനെ ആക്രമിച്ച് തോൽപ്പിക്കാൻ വന്ന തീവ്രവാദിയും മുസ്‌ലിം ആക്രമണകാരിയും ആയിരുന്നു വാവർ എന്നായിരുന്നു ശാന്തനാനന്ദ മഹർഷി പറഞ്ഞത്. ഇതിനെതിരെ കെപിസിസി വക്താവ് വി.ആർ അനൂപ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കേസ് ഒക്ടോബർ 15ന് വീണ്ടും പരിഗണിക്കും.

ഭാരതീയ ന്യായസംഹിത പ്രകാരം 299, 196 (1ബി) വിശ്വാസം വ്രണപ്പെടുത്തൽ, മതസ്പർദ്ധയുണ്ടാക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പൊലീസിനും പരാതിക്കാരനും കോടതി നോട്ടീസയച്ചു.

TAGS :

Next Story