Quantcast

സിപിഎം ശബ്ദരേഖ വിവാദം; ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും ശരത് പ്രസാദിനെ ഒഴിവാക്കി

പുതിയ ജില്ലാ സെക്രട്ടറിയായി നിലവിലെ ട്രഷറർ റോസൽ രാജിനെ തെരഞ്ഞെടുത്തു

MediaOne Logo

Web Desk

  • Published:

    1 Oct 2025 7:41 PM IST

സിപിഎം ശബ്ദരേഖ വിവാദം; ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും ശരത് പ്രസാദിനെ ഒഴിവാക്കി
X

തൃശൂർ: സിപിഎം ശബ്ദരേഖാ വിവാദത്തിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും ശരത് പ്രസാദിനെ ഒഴിവാക്കി. പുതിയ ജില്ലാ സെക്രട്ടറിയായി നിലവിലെ ട്രഷറർ റോസൽ രാജിനെ തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്നും ശരത് പ്രസാദിനെ ഒഴിവാക്കി.

പാർട്ടി ഫ്രാക്ഷൻ യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.കെ രാമചന്ദ്രൻ എംഎൽഎ പങ്കെടുത്തു. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ആർ. രാഹുൽ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത് ഒറ്റക്കെട്ടായിട്ടാണെന്നും ജില്ലാ കമ്മിറ്റിയിലെ ഒഴിവുകൾ നികത്തിയെന്നും കെ.എസ് റോസൽ രാജ് പ്രതികരിച്ചു. കൂട്ടായി പ്രവർത്തിക്കുന്ന സംഘടനയാണ് ഡിവൈഎഫ്‌ഐ എന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story