Quantcast

ശാരിക കൊലക്കേസ്; പ്രതി സജിലിന് ജീവപര്യന്തം

രണ്ടുലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി. പിഴത്തുക ശാരികയുടെ മാതാപിതാക്കൾക്ക് നൽകും.

MediaOne Logo

Web Desk

  • Updated:

    2025-05-24 13:01:16.0

Published:

24 May 2025 4:07 PM IST

ശാരിക കൊലക്കേസ്; പ്രതി സജിലിന് ജീവപര്യന്തം
X

പത്തനംതിട്ട: പത്തനംതിട്ടയിൽ 17 വയസ്സുകാരിയെ മുത്തഛന് മുന്നിൽ തീ കൊളുത്തിക്കൊന്ന കേസിൽ പ്രതി സജിലിന് ജീവപര്യന്തം കഠിന തടവ്. രണ്ടുലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി. പിഴത്തുക ശാരികയുടെ മാതാപിതാക്കൾക്ക് നൽകും.

2017 ൽ കടമ്മനിട്ടയിൽ പ്ലസ്ടൂ വിദ്യാർഥിനി ശാരികയെ തീ കൊളുത്തിക്കൊന്ന കേസിലാണ് വിധി. അയൽവാസിയും കാമുകനുമായ സജിലാണ് പ്രതി. വിളിച്ചിട്ടും കൂടെച്ചെല്ലാൻ വിസമ്മതിച്ചതിന് ആയിരുന്നു പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.പത്തനംതിട്ട അഡീഷണൽ പ്രിൻസപ്പൽ കോടതി ഒന്നിന്റെയാണ് വിധി.

പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പെൺകുട്ടിയുടെ മരണമൊഴിയും പ്രതിക്ക്‌ ശരീരത്തിലേറ്റ പൊള്ളലും കേസിൽ നിർണായക തെളിവായി.

TAGS :

Next Story