Quantcast

ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകള്‍

കേസിൽ നിന്ന് വഴി തിരിച്ചുവിടാനായിരുന്നു ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം

MediaOne Logo

Web Desk

  • Updated:

    2025-01-20 09:32:33.0

Published:

20 Jan 2025 12:11 PM IST

greeshma
X

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകളുണ്ടെന്ന് കോടതി. ജീവപര്യന്തം നൽകാവുന്ന കുറ്റം ചെയ്ത ശേഷം മുൻപ് കുറ്റകൃത്യം ചെയ്തില്ല എന്ന് പറയുന്നത് തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസിൽ നിന്ന് വഴി തിരിച്ചുവിടാനായിരുന്നു ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം. ഘട്ടം ഘട്ടമായി കൊലപാതകം നടത്തുക ആയിരുന്നു ഗ്രീഷ്മയുടെ ലക്ഷ്യം. ഷാരോൺ അനുവദിച്ചത് വലിയ വേദനയായിരുന്നു. ആന്തരിക അവയവങ്ങളെല്ലാം അഴുകിയ നിലയിലായിരുന്നു.ഇത് സമർത്ഥമായ കൊലപാതകമാണ്. വലയി ക്രൂരകൃത്യമാണ് ഗ്രീഷ്മ ചെയ്തതെന്നും കോടതി നിരീക്ഷിച്ചു.

കേസില്‍ ഗ്രീഷ്മയ്ക്ക് തൂക്കുകയറാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. ഗ്രീഷ്മ ക്രൂരമായ കുറ്റകൃത്യം നടത്തിയെന്ന് പറഞ്ഞ കോടതി പ്രായം കണക്കാക്കി ഇളവ് വേണമെന്ന ഗ്രീഷ്മയുടെ ആവശ്യം തള്ളി. മൂന്നാം പ്രതിയും അമ്മാവനുമായ നിർമൽ കുമാറിന് മൂന്ന് വർഷം തടവും വിധിച്ചു.



TAGS :

Next Story