ശശി കമ്മ്യൂണിസ്റ്റ് വിരുദ്ധൻ;പി.കെ ശശിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ
പാർലമെന്റ് തെരഞ്ഞെടുപ്പിൽ എം.ബി രാജേഷിനെ തോൽപ്പിക്കാൻ പി.കെ ശശി ശ്രമിച്ചതായി മണികണ്ഠൻ മീഡിയവണിനോട് പറഞ്ഞു

പാലക്കാട്: പി.കെ ശശിക്ക് എതിരെ രൂക്ഷ വിമർശനവുമായി സിപിഐ പാലക്കാട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മണികണ്ഠൻ പൊറ്റശ്ശേരി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ എം.ബി രാജേഷിനെ തോൽപ്പിക്കാൻ പി.കെ ശശി ശ്രമിച്ചതായി മണികണ്ഠൻ മീഡിയവണിനോട് പറഞ്ഞു.
തോൽപ്പിക്കാൻ ശ്രമിച്ച കാര്യം എൽഡിഎഫ് യോഗത്തിൽ പറഞ്ഞിരുന്നു. സിപിഐ സ്ഥാനാർഥികളെ തോൽപ്പിക്കാൻ ശശി എന്നും ശ്രമിക്കാറുണ്ട്. ശശി കമ്മ്യൂണിസ്റ്റ് വിരുദ്ധനാണെന്നും സിപിഎമ്മിന് കാര്യങ്ങൾ ബോധ്യപെടാൻ സമയം എടുത്തതാണെന്നും മണികണ്ഠൻ പൊറ്റശ്ശേരി പറഞ്ഞു.
സിപിഐ ശശിക്ക് എതിരായ കാര്യങ്ങൾ പറഞ്ഞപ്പോൾ സിപിഎമ്മിന് ബോധ്യപ്പെട്ടില്ല. സിപിഐക്ക് അല്ലേ അടികിട്ടുന്നതെന്ന് അവർ ചിന്തിച്ചു. സിപിഎമ്മിന് അടികിട്ടാൻ തുടങ്ങിയപ്പോഴാണ് ശശിയെ തള്ളിപ്പറയുന്നതെന്നും മണികണ്ഠൻ പറഞ്ഞു.
watch video:
Next Story
Adjust Story Font
16

