Quantcast

കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിലും മാറ്റം വേണമെന്ന് ശശി തരൂർ

സ്ഥിരം പ്രസിഡൻറ് വേണമെന്നത് എല്ലാവരുടെയും എക്കാലത്തെയും ആഗ്രഹമാണ്‌

MediaOne Logo

Web Desk

  • Published:

    18 Sept 2021 5:04 PM IST

കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിലും മാറ്റം വേണമെന്ന് ശശി തരൂർ
X

അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയിലും മാറ്റം വേണമെന്ന് ശശി തരൂർ എം.പി ആവശ്യപ്പെട്ടു. സോണിയാ ഗാന്ധിക്കെതിരെ ഒരു വാക്ക് പോലും ആരും സംസാരിക്കില്ലെന്നും എന്നാൽ അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് അവർ തന്നെ പറയുന്നുണ്ടെന്നും എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സ്ഥിരം പ്രസിഡൻറ് വേണമെന്നത് എല്ലാവരുടെയും എക്കാലത്തെയും ആഗ്രഹമാണെന്നും രാഹുൽ ഗാന്ധി തിരിച്ചുവരുന്നുണ്ടെങ്കിൽ പെട്ടെന്നാകണമെന്നും തരൂർ പറഞ്ഞു.

കോൺഗ്രസ് ഭരണത്തിൽ തിരിച്ചുവരണമെങ്കിൽ കാര്യങ്ങൾ മുറക്ക് വേഗത്തിൽ നടക്കണമെന്നും തെരഞ്ഞെടുപ്പിന് ഉടൻ സന്നദ്ധരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പല ഉപസംഘടനകളും രാഹുലിനോട് നേതൃപദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസിൽ തിരുത്തൽ വാദികളായ 23 പേരിലൊരാളാണ് ശശി തരൂർ.

പഞ്ചാബിലടക്കം കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങൾ മൂർഛിച്ചിരിക്കുകയാണ്.

TAGS :

Next Story