ഷൗക്കത്തിന് വിജയസാധ്യത കുറവാണ്, പിന്തുണയ്ക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീട്- പി.വി അൻവർ
കോൺഗ്രസ് തന്റെ ആവശ്യങ്ങൾ പരിഗണിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചിട്ട് എന്താണ് കാര്യമെന്ന ചോദ്യവും അൻവർ ഉയർത്തി

തിരുവനന്തപുരം: നമ്മൾ ഉയർത്തിയ വിഷയങ്ങൾ ഗവൺമെന്റിനെതിരെ പ്രതിഫലിപ്പിക്കാനും,വോട്ട് പിടിക്കാനും പറ്റുന്ന ഒരു സ്ഥാനാർഥി കൂടിയാവണം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതെന്ന് പി.വി അൻവർ. 'അത്തരം ശേഷി ആര്യാടൻ ഷൗക്കത്തിന് എത്രത്തോളം ഉണ്ട് എന്നതിൽ സംശയമുണ്ട്. തങ്ങളത് കൂടിയാലോചിച്ചിട്ട് പറയാം', ഷൗക്കത്തിനെ പിന്തുണക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അൻവർ പറഞ്ഞു.
'പാർട്ടി നേതൃത്വവുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമേ ടിഎംസി മത്സരിക്കണോ എന്ന കാര്യത്തിൽ തീരുമാനമാവുകയുള്ളൂ'. കോൺഗ്രസ് തന്റെ ആവശ്യങ്ങൾ പരിഗണിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചിട്ട് എന്താണ് കാര്യമെന്ന ചോദ്യവും അൻവർ ഉയർത്തി. ഈയൊരു ഘട്ടത്തിൽ പെട്ടെന്ന് മുന്നണി പ്രവേശനം വേണമെന്ന് പറഞ്ഞ് തിരക്ക് കൂട്ടേണ്ടതില്ലെ, താൻ അതിന് സമ്മർദം ചെലുത്തിയിട്ടില്ലെന്നും അൻവർ പറഞ്ഞു. 'ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിച്ച തീരുമാനം തീർത്തും കോൺഗ്രസിന്റേതാണ്. യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം ഇതായിരുന്നെന്ന് കരുതുന്നില്ല'. ഷൗക്കത്തിന് വിജയ സാധ്യത കുറവാണെന്നും ഇതിനെക്കൂറിച്ച് കൂടുതൽ പഠിച്ച ശേഷം ബാക്കി കാര്യങ്ങൾ പറയാമെന്നും അൻവർ പറഞ്ഞു.
Adjust Story Font
16

