ആര്‍.എസ്.പിയെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ച് കോവൂര്‍ കുഞ്ഞുമോന്‍; വരാന്തയില്‍ നില്‍ക്കുന്ന നിങ്ങള്‍ ആദ്യം അകത്തുകയറാന്‍ നോക്കെന്ന് ഷിബു ബേബി ജോണ്‍

ആര്‍.എസ്.പി നേതൃത്വവുമായി ഷിബു ബേബി ജോണിന് അഭിപ്രായ ഭിന്നതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-05-29 16:40:47.0

Published:

29 May 2021 4:40 PM GMT

ആര്‍.എസ്.പിയെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ച് കോവൂര്‍ കുഞ്ഞുമോന്‍; വരാന്തയില്‍ നില്‍ക്കുന്ന നിങ്ങള്‍ ആദ്യം അകത്തുകയറാന്‍ നോക്കെന്ന് ഷിബു ബേബി ജോണ്‍
X

ആര്‍.എസ്.പിയെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ച കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എക്ക് മറുപടിയുമായി ഷിബു ബേബി ജോണ്‍. ഇപ്പോഴും വരാന്തയില്‍ നില്‍ക്കുന്ന നിങ്ങള്‍ ആദ്യമൊന്ന് അകത്തുകയറാന്‍ നോക്ക് എന്നായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം.

ആര്‍എസ്പിയെ കോവൂര്‍ കുഞ്ഞുമോന്‍ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തതായി വാര്‍ത്ത കണ്ടു. ഇപ്പോഴും വരാന്തയില്‍ തന്നെയല്ലേ നില്‍ക്കുന്നത്. കുഞ്ഞുമോന്‍ ആദ്യമൊന്ന് അകത്ത് കേറ്. എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത്-ഷിബു ബേബി ജോണ്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ആര്‍.എസ്.പി നേതൃത്വവുമായി ഷിബു ബേബി ജോണിന് അഭിപ്രായ ഭിന്നതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെ ഷിബു പാര്‍ട്ടിയില്‍ നിന്ന് അവധി ആവശ്യപ്പെട്ടതോടെ അഭ്യൂഹം ശക്തമാവുകയായിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് അവധി ആവശ്യപ്പെട്ടത് എന്നായിരുന്നു ഷിബു ബേബി ജോണ്‍ പറഞ്ഞത്.

TAGS :

Next Story