Quantcast

അശ്വത്ഥാമാവ് വെറും ഒരു ആന; ശിവശങ്കറിന്‍റെ ആത്മകഥ വിപണിയിൽ

കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷ വിമർശനമുള്ള പുസ്തകത്തിൽ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ശിവശങ്കർ പറയുന്നു

MediaOne Logo

Web Desk

  • Published:

    4 Feb 2022 1:26 AM GMT

അശ്വത്ഥാമാവ് വെറും ഒരു ആന; ശിവശങ്കറിന്‍റെ ആത്മകഥ വിപണിയിൽ
X

അശ്വത്ഥാമാവ് വെറും ഒരു ആന എന്ന എം. ശിവശങ്കറിന്‍റെ ആത്മകഥ വിപണിയിൽ. കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷ വിമർശനമുള്ള പുസ്തകത്തിൽ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ശിവശങ്കർ പറയുന്നു. രമേശ് ചെന്നിത്തലയും കെ. സുരേന്ദ്രനും നടത്തിയ പ്രതികരണങ്ങൾ ചിലത് മറച്ച് വെക്കാനായിരുന്നോ എന്ന ചോദ്യവും ശിവങ്കർ ഉന്നയിക്കുന്നുണ്ട്. പുസ്തകത്തിന്‍റെ പതിപ്പ് മീഡിയവണിന് ലഭിച്ചു.

സർക്കാർ അനുമതിയില്ലാതെ പുസ്തകം എഴുതിയത് വിവാദമായതിനിടെയാണ് പ്രകാശനം ചെയ്യാൻ നിശ്ചയിച്ചിരുന്ന ദിവസത്തിന് മുൻപേ തന്നെ പുത്കം വിപണിയിൽ എത്തിയിരിക്കുന്നത്. രൂക്ഷമായ വിമർശമാണ് കേന്ദ്ര ഏജൻസികൾക്കെതിരെ പുസ്തകത്തിൽ ഉള്ളത്. ഭീഷണിപ്പെടുത്തി ചില അധികാര കേന്ദ്രങ്ങൾക്കെതിരെ മൊഴി പറയിക്കാൻ ശ്രമിച്ചുവെന്നും ഇതിനായി ഭാര്യയെയും മകനെയും പോലും ഭീഷണിപ്പെടുത്തിയെന്നുമാണ് ശിവങ്കർ പറയുന്നത്. കേന്ദ്ര ആഭ്യന്തര വകുപ്പിലേക്കും ധനകാര്യ വകുപ്പിലേക്കും വിരൽ ചൂണ്ടുന്ന വിമർശങ്ങളുമുണ്ട്. സ്വർണക്കടത്ത് പിടികൂടിയപ്പോൾ തന്നെ കെ.സുരേന്ദ്രനും രമേശ് ചെന്നിത്തലയും നടത്തിയ പ്രതികരണങ്ങളെയും സംശയത്തോടെയാണ് ശിവശങ്കരൻ വീക്ഷിക്കുന്നത്.

പലതും മറച്ച് വെക്കാനാണോ ഇവർ ഇങ്ങനെ പ്രതികരിച്ചത് എന്നാണ് പുസ്തകത്തിലൂടെ ശിവശങ്കർ പറയുന്നത്. താനുമായുണ്ടായിരുന്ന ബന്ധം സ്വപ്ന ദുരുപയോഗം ചെയ്തതാണെന്നും പുസ്തകത്തിലൂടെ ശിവശങ്കർ വ്യക്തമാക്കുന്നു. ഇഡി മാധ്യമങ്ങളെ ഉപയോഗിച്ച് വേട്ടയാടിയപ്പോൾ കസ്റ്റംസ് കുടുംബാംഗങ്ങളെ വേട്ടയാടി. ചോദ്യം ചെയ്യൽ സമയത്തും അറസ്റ്റുകൾ നടന്നപ്പോഴും ജയിൽവാസം അനുഭവിച്ചപ്പോഴുമുള്ള വിവരങ്ങളും പുസ്തകത്തിലുണ്ട്. മാധ്യമങ്ങൾക്കും രൂക്ഷവിമർശമുണ്ട്. 176 പേജുള്ള പുസ്തം ഡിസി ബുക്സ് ആണ് പുറത്തിറക്കിയത്.

ശിവശങ്കറിന്‍റെ ആത്മകഥയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് ആത്മകഥയിൽ ശിവശങ്കർ പറയുന്നു. ഭാര്യയെയും മകനെയും കസ്റ്റംസ് ഭീഷണിപ്പെടുത്തി. മകന്‍റെ വിവാഹ വിഷയം പോലും അന്വേഷണസംഘം ആയുധമാക്കി. കേന്ദ്രത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും യുദ്ധത്തിനിടയിൽ ബലിമൃഗമായെന്നും ശിവശങ്കർ വെളിപ്പെടുത്തുന്നു.



TAGS :

Next Story