Quantcast

എഫ്‍സിആർഎയെക്കുറിച്ചുള്ള ചോദ്യത്തോട് ക്ഷുഭിതയായി ശോഭ സുരേന്ദ്രൻ

അജണ്ട വെച്ചാണ് ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്നാണ് വിമർശനം

MediaOne Logo

Web Desk

  • Updated:

    2026-03-31 04:11:35.0

Published:

31 March 2026 8:58 AM IST

എഫ്‍സിആർഎയെക്കുറിച്ചുള്ള ചോദ്യത്തോട്  ക്ഷുഭിതയായി ശോഭ സുരേന്ദ്രൻ
X

പാലക്കാട്: എഫ്‍സിആർഎ നിയമഭേദഗതിയോട് ഉള്ള ചോദ്യത്തോട് ക്ഷുഭിതയായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും പാലക്കാട് എൻഡിഎ സ്ഥാനാർഥിയുമായ ശോഭ സുരേന്ദ്രൻ.

അജണ്ട വെച്ചാണ് ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്നാണ് വിമർശനം. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രിസ്ത്യൻ സഭകൾ പ്രതിഷേധവുമായി എത്തിയതോടെ ബിജെപി നേതൃത്വം പ്രതിരോധത്തിലാണ്.

'' തുടക്കം മുതൽ എങ്ങനെ ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തുക എന്നതാണ് മീഡിയവണിന്‍റെ ഓരോ ചോദ്യങ്ങളും ഓരോ റിപ്പോര്‍ട്ടിങ്ങും. പക്ഷെ മാധ്യമപ്രവര്‍ത്തകരോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് ഞാൻ പറയട്ടെ.. ഒരു ചോദ്യം എന്ന് പറയുകയും അത് നാലും അഞ്ചും ചോദ്യമാക്കിക്കൊണ്ട് നിങ്ങൾക്ക് എങ്ങനെ ഈ ഡീൽ വിവാദത്തെ കൊണ്ടുവരുന്നതിലാണ് നിങ്ങൾക്ക് താൽപര്യം.

നിങ്ങൾക്ക് മാത്തൂരിലേക്ക് യാത്ര ചെയ്യാൻ വയ്യ. അവിടുത്തെ കര്‍ഷകരുടെ പ്രശ്നങ്ങൾ നിങ്ങൾക്ക് വേണ്ട. എഫ്‍സിആർഎയെക്കുറിച്ച് പത്രസമ്മേളനം വിളിച്ച് ഞാൻ മാധ്യമപ്രവര്‍ത്തകരോട് പറയും. നിങ്ങളുദ്ദേശിക്കുന്നതു പോലുള്ള ഉത്തരങ്ങൾ കിട്ടാനുള്ള ചോദ്യങ്ങൾ വേണ്ട. കാരണം എല്ലാ മാധ്യമങ്ങൾക്ക് കൊടുക്കുന്നതിനെക്കാൾ കൂടുതൽ സമയം തരാറുള്ള സ്ഥാനാര്‍ഥിയാണ് ഞാൻ. അകത്ത് മീറ്റിങ് നടക്കുകയാണ്, ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല. ഒറ്റച്ചോദ്യം എന്ന് പറഞ്ഞ് അഞ്ചും ആറും ചോദ്യങ്ങൾ ചോദിക്കുന്നത് അതിന്‍റെ ഉദ്ദേശ്യശുദ്ധിയൊക്കെ മനസിലാക്കാനുള്ള സാമാന്യബോധമൊക്കെയുണ്ട്.'' ശോഭ പറഞ്ഞു.


TAGS :

Next Story