Quantcast

പ്ലംബർ തസ്തികയിലേക്കുള്ള ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകന് കാരണം കാണിക്കൽ നോട്ടീസ്; മീഡിയവണ്‍ ഇംപാക്ട്

വിശദീകരണം തൃപ്തികരമല്ലെങ്കിൽ അധ്യാപകനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും

MediaOne Logo

Web Desk

  • Published:

    5 April 2023 3:05 AM GMT

പ്ലംബർ തസ്തികയിലേക്കുള്ള  ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകന് കാരണം കാണിക്കൽ നോട്ടീസ്; മീഡിയവണ്‍ ഇംപാക്ട്
X

തിരുവനന്തപുരം: പ്ലംബർ തസ്തികയിലേക്കുള്ള പി എസ് സി ചോദ്യപേപ്പർ തയ്യാറാക്കിയ ആൾക്ക് കാരണം കാണിക്കൽ നോട്ടീസ്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ അധ്യാപകനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും.

മാർച്ച് 4ന് നടന്ന പരീക്ഷയിലെ 90ശതമാനം ചോദ്യങ്ങളും പകർത്തിയത് ഒരു ഗൈഡിൽ നിന്നായിരുന്നു. ചോദ്യപേപ്പറിലെ 'കോപ്പി പേസ്റ്റ്' പുറത്തുകൊണ്ടുവന്നത് മീഡിയവണായിരുന്നു. വ്യവസായ പരിശീലന വകുപ്പിലെ പ്ലംബർ തസ്തികയിലേക്ക് നടത്തിയ പരീക്ഷ പി.എസ്.സി കഴിഞ്ഞദിവസമാണ് റദ്ദാക്കിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

വ്യവസായ പരിശീലന വകുപ്പിലെ ജൂനിയർ ഇൻസ്പെക്ടർ അഥവാ പ്ലംബറുടെ പോസ്റ്റിലേക്ക് നടത്തിയ പരീക്ഷയിലാണ് ചോദ്യങ്ങൾ കോപ്പി പേസ്റ്റ് ചെയ്തത്. 2019ൽ ഇറങ്ങിയ 'പ്ലംബർ തിയറി' എന്ന പുസ്തകത്തിൽ നിന്നാണ് നൂറിൽ 96 ചോദ്യങ്ങളുo പകർത്തിയത് എന്ന് തെളിവ് സഹിതം മീഡിയവൺ കണ്ടെത്തി.

മീഡിയവൺ വാർത്തക്ക് പിന്നാലെ ഉദ്യോഗാർത്ഥികൾ പരാതിയുമായി പി.എസ്.സി യെ സമീപിച്ചു. ആഭ്യന്തര അന്വേഷണം നടത്തിയ ശേഷമാണ് പരീക്ഷ റദ്ദാക്കാൻ പി.എസ്.സി തീരുമാനിച്ചത്. ആഭ്യന്തര അന്വേഷണത്തിലും ചോദ്യങ്ങൾ ഒരു പുസ്തകത്തിൽ നിന്നുള്ളവയാണെന്ന് സ്ഥിരീകരിച്ചു. സുതാര്യത ഉറപ്പാക്കാൻ രഹസ്യമായാണ് പി.എസ്.സി ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നത്. അതിനാൽ പരീക്ഷ നടന്ന ശേഷം മാത്രമേ ഇത്തരം ക്രമക്കേടുകൾ അറിയാൻ അറിയാൻ കഴിയൂ എന്നാണ് പി.എസ്.സിയുടെ വിശദീകരണം.


TAGS :

Next Story