Quantcast

കുസാറ്റ് ക്യാമ്പസിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പൊലീസുകാരനെതിരെ കേസ്

കളമശ്ശേരി എആർ ക്യാമ്പിലെ അനന്തൻ ഉണ്ണിക്കെതിരെയാണ് കേസെടുത്തത്

MediaOne Logo

Web Desk

  • Updated:

    2024-05-14 06:42:26.0

Published:

14 May 2024 10:44 AM IST

കുസാറ്റ് ക്യാമ്പസിൽ വിദ്യാർഥിനിക്ക് നേരെ  നഗ്നതാ പ്രദർശനം; പൊലീസുകാരനെതിരെ കേസ്
X

കൊച്ചി: കുസാറ്റ് ക്യാമ്പസിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പൊലീസുകാരനെതിരെ കേസ്. കളമശ്ശേരി എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അനന്തൻ ഉണ്ണിക്കെതിരെയാണ് കേസെടുത്തത്.

ഇന്നലെ രാവിലെ 9.40 നാണ് സംഭവം നടക്കുന്നത്. കുസാറ്റ് കാമ്പസിലെ റോഡരികിൽ നിൽക്കുകയായിരുന്ന പൊലീസുകാരൻ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതെന്നാണ് പരാതി. പരാതിയെത്തുടർന്ന് സമീപത്തെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് പൊലീസുകാരനാണ് പ്രതിയെന്ന് കണ്ടെത്തിയത്. പരാതി പിൻവലിക്കാൻ പെൺകുട്ടിക്ക് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. എന്നാൽ പരാതിയിൽ ഉറച്ചുനിൽക്കുന്നതായി പെൺകുട്ടി അറിയിച്ചതോടെയാണ് പൊലീസുകാരനെതിരെ കേസെടുത്തത്.അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.


TAGS :

Next Story