Quantcast

മദ്യപിച്ചിരുന്നതായി തെളിഞ്ഞു; ബേക്കറി ഉടമയെ മർദിച്ച എസ്.ഐയെ സസ്പെൻഡ് ചെയ്തു

ഇന്നലെ വൈകിട്ടാണ് കട ഉടമയെയും ഭാര്യയെയും ജീവനക്കാരനെയും എസ്.ഐ മർദിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-09-21 08:18:35.0

Published:

21 Sept 2023 10:11 AM IST

bakery owner ,nedumbassery police, SI who beat up the bakery owner will be suspended,suspension,ബേക്കറി ഉടമയെ മർദിച്ച എസ്.ഐയെ സസ്പെൻഡ് ചെയ്യും,എസ്.ഐ മദ്യപിച്ചു
X

കൊച്ചി: നെടുമ്പാശേരി കരിയാടിൽ ബേക്കറി ഉടമയെ മർദിച്ച എസ്.ഐയെ സസ്പെൻഡ് ചെയ്തു. എസ്.ഐ സുനിൽ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു. മർദനമേറ്റ ബേക്കറി ഉടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തുടര്‍ന്ന് സുനിലിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തു. എസ്.ഐക്കെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചെന്നും എറണാകുളം റൂറൽ എസ് .പി വിവേക് കുമാർ അറിയിച്ചു.

ഇന്നലെ വൈകിട്ടാണ് കട ഉടമയെയും ഭാര്യയെയും ജീവനക്കാരനെയും എസ്.ഐ മർദിച്ചത്. ആക്രമണത്തില്‍ മൂന്നുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ മദ്യലഹരിയിലാണെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.


TAGS :

Next Story