Quantcast

സിദ്ദീഖിന്റെ കൊലപാതകം: പ്രതികൾ റിമാൻഡിൽ; ഇനിയും തെളിവെടുപ്പ് നടത്താനുള്ളത് ഏഴ് സ്ഥലങ്ങളിൽ

ഷിബിലിയേയും, ഫർഹാനയേയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നാളെ വീണ്ടും അപേക്ഷ നൽകും.

MediaOne Logo

Web Desk

  • Published:

    28 May 2023 12:51 AM GMT

Siddique murder:accused remanded
X

മലപ്പുറം: ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകത്തിൽ പിടിയിലായ മൂന്ന് പ്രതികളും റിമാൻഡിൽ. രണ്ട് പ്രതികൾക്കായി അന്വേഷണ സംഘം നാളെ കസ്റ്റഡി അപേക്ഷ നൽകും. കേസുമായി ബന്ധപ്പെട്ട ഏഴ് സ്ഥലങ്ങളിലാണ് ഇനിയും തെളിവെടുപ്പ് നടത്താനുള്ളത്.

സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിൽ ചൈന്നെയിൽനിന്ന് പിടിയിലായ ഫർഹാനയേയും, ഷിബിലിയേയുമാണ് കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയത്. പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം പൊലിസ് ഉന്നയിച്ചെങ്കിലും മജിസ്‌ട്രേറ്റ് അനുവദിച്ചില്ല. കേസിലെ കൂട്ട് പ്രതിയായ ആഷിഖിനെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. ഇതിനിടെ പ്രതികളുമായി നടത്തിയ തെളിവെടുപ്പിൽ സിദ്ദീഖിനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങളും, തെളിവ് നശിപ്പിക്കാനുപയോഗിച്ച വസ്തുക്കളും പൊലിസ് കണ്ടെടുത്തിരുന്നു. സിദ്ദീഖിന്റെ ഫോണുൾപ്പെടെയുള്ളവ ഇനിയും കണ്ടെടുക്കാനുണ്ട്.

തുടർ തെളിവെടുപ്പിനായി ഷിബിലിയേയും, ഫർഹാനയേയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നാളെ വീണ്ടും അപേക്ഷ നൽകും. കേസുമായി ബന്ധപ്പെട്ട് സിദ്ദീഖിനെ കൊലപ്പെടുത്തിയ ഹോട്ടലിലടക്കം പ്രതികളെ എത്തിച്ചാണ് തെളിവ് ശേഖരിക്കുക. അതേസമയം തിരുവനന്തപുരം ജില്ലയുൾപ്പെടെ ഏഴോളം സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. കൊലപാതകത്തിലെയും, തെളിവ് നശിപ്പിക്കുന്നതിലെയും നിർണായക തെളിവുകളായ ആയുധങ്ങളും, രക്തക്കറ മായ്ക്കാൻ ഉപയോഗിച്ച വസ്തുക്കളും, കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിക്കാൻ പ്രതികൾ ഉപയോഗിച്ച സിദ്ദീഖിന്റെ കാറുൾപ്പെടെയുള്ളവ പൊലിസ് കണ്ടെടുത്തിരുന്നു, സിദ്ദീഖിൽനിന്ന് പണം തട്ടുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഹണി ട്രാപാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. കൊലപാതകത്തിലും, ആസുത്രണത്തലുമുൾപ്പെട്ട മൂന്ന് പ്രതികളെയാണ് ഇത് വരെ അറസ്റ്റ് ചെയ്തത്, പ്രതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നുണ്ട്.

TAGS :

Next Story