Quantcast

സിദ്ധാർഥന്റെ മരണം; സി.ബി.ഐ സംഘം ഇന്ന് ഹോസ്റ്റലിൽ പരിശോധന നടത്തും

സിദ്ധാർഥനെ മരിച്ചനിലയിൽ ആദ്യം കണ്ടവരോട് ഹാജരാകാൻ സി.ബി.ഐ നിർദേശം നൽകി.

MediaOne Logo

Web Desk

  • Published:

    13 April 2024 6:43 AM IST

Sidharths Death
X

വയനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സി.ബി.ഐ ഇന്ന് ഹോസ്റ്റലിൽ പരിശോധന നടത്തും. സിദ്ധാർഥനെ മരിച്ചനിലയിൽ ആദ്യം കണ്ടവരോട് ഹാജരാകാൻ സി.ബി.ഐ നിർദേശം നൽകി. രാവിലെ ഒൻപതുമണിക്ക് കോളജിലെത്താനാണ് നിർദേശം. മൃതദേഹം കണ്ടെത്തിയ കുളിമുറിയിൽ ശാസ്ത്രീയ പരിശോധന നടത്തും. ഇതിനുള്ള ഫോറൻസിക് സംഘം അടക്കം അന്വേഷണ സംഘത്തിലെ മുഴുവൻ പേരും ഇന്ന് പൂക്കോട് കോളജിൽ എത്തുമെന്നാണ് വിവരം.

കേസ് കൊച്ചിയിലെ സി.ബി.ഐ കോടതിയിലേക്കു മാറ്റാനും തീരുമാനമായിട്ടുണ്ട്. കേസിൽ എഫ്.ഐ.ആർ സമർപ്പിച്ച സി.ബി.ഐ, കഴിഞ്ഞ ദിവസം സിദ്ധാർഥന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. സിദ്ധാർഥന്റേത് കൊലപാതകമാണെന്ന സംശയത്തിൽ ഉറച്ചുനിൽക്കുന്നെന്ന് കുടുംബം പ്രതികരിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങളിൽ ശാസ്ത്രീയ പരിശോധനയോടെ വ്യക്തത വരുമെന്നാണ് സി.ബി.ഐ നിഗമനം.

TAGS :

Next Story