Quantcast

സിൽവർലൈനില്‍ 'യുടേണ്‍'; ഭൂമി ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

സാമൂഹികാഘാത പഠനത്തിന്‍റെ പുനർവിജ്ഞാപനം ഇനി കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ച ശേഷം

MediaOne Logo

Web Desk

  • Updated:

    2022-11-28 09:21:05.0

Published:

28 Nov 2022 6:49 AM GMT

സിൽവർലൈനില്‍ യുടേണ്‍; ഭൂമി ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു
X

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. റവന്യു വകുപ്പാണ് ഉത്തരവിറക്കിയത്. സാമൂഹികാഘാത പഠനത്തിന്‍റെ പുനർവിജ്ഞാപനം കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും.

സിൽവർലൈൻ പദ്ധതിയുടെ നടപടിക്രമങ്ങൾ പൂർണമായി സർക്കാർ നിർത്തിവയ്ക്കുകയാണെന്ന സൂചന നൽകുന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. സിൽവർലൈൻ ഭൂമി ഏറ്റെടുക്കലിനായി 11 ലാൻഡ് അക്വിസിഷൻ യൂനിറ്റുകൾക്കാണ് സർക്കാർ നേരത്തെ രൂപംനൽകിയിരുന്നത്. ഇതിന്റെ കാലാവധി കഴിഞ്ഞ ഒക്ടോബർ എട്ടിന് സർക്കാർ നീട്ടുകയും ചെയ്തിരുന്നു.

ഓരോ യൂനിറ്റിലും 15 ഉദ്യോഗസ്ഥർ വീതമാണുണ്ടായിരുന്നത്. ഇതോടൊപ്പം ഒരു ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ ഏഴ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം എറണാകുളം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്നു. ഇത്തരത്തിൽ സംസ്ഥാനത്ത് വിവിധ യൂനിറ്റുകളിലായി 200ലേറെ ഉദ്യോഗസ്ഥർ പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിനായി നിയോഗിക്കപ്പെട്ടിരുന്നു.

ഇവരെയാണ് ഇപ്പോൾ വകുപ്പിലേക്ക് തിരിച്ചുവിളിക്കാൻ റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. സാമൂഹികാഘാത പഠനത്തിനുള്ള പുനർവിജ്ഞാപനവും ഇനി കേന്ദ്ര റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി ലഭിച്ചാൽ മാത്രമേയുണ്ടാകൂ. അതിനുശേഷം സ്ഥലമേറ്റെടുപ്പ് യൂനിറ്റുകളെ നിയോഗിച്ചാൽ മതിയെന്നാണ് തീരുമാനം. അടിയന്തര പ്രാധാന്യത്തോടുകൂടി സര്‍ക്കാര്‍ നടത്തുന്ന പദ്ധതികളിൽ പുനര്‍വിന്യസിക്കാനായാണ് ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചിരിക്കുന്നത്.

Summary: Officials appointed to acquire land for Silverline project recalled

TAGS :

Next Story