Quantcast

എസ്.ഐ.ഒ കാമ്പസ് കേഡർ കോൺഫറൻസിന് നാളെ കണ്ണൂരിൽ തുടക്കം

കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് എന്നീ ജില്ലകളിലെ അഞ്ഞൂറിലധികം വിദ്യാർഥികൾ കോൺഫറൻസിൽ പങ്കെടുക്കും.

MediaOne Logo

Web Desk

  • Published:

    22 July 2023 9:07 PM IST

എസ്.ഐ.ഒ കാമ്പസ് കേഡർ കോൺഫറൻസിന് നാളെ കണ്ണൂരിൽ തുടക്കം
X

കണ്ണൂർ: 'ഇസ്‌ലാമിക് സ്റ്റുഡന്റ്‌ഡോം, ഇമാജിനിങ് ന്യൂ ഹൊറൈസൺസ്' എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് എസ്.ഐ.ഒ കേരള സംസ്ഥാനത്ത് മൂന്ന് മേഖലകളിലായി സംഘടിപ്പിക്കുന്ന കാമ്പസ് കേഡർ കോൺഫറൻസിന് നാളെ കണ്ണൂരിൽ തുടക്കമാവും. കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് എന്നീ ജില്ലകളിലെ അഞ്ഞൂറിലധികം കാമ്പസ് വിദ്യാർഥികൾ കോൺഫറൻസിൽ പങ്കെടുക്കും.

ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് കണ്ണൂർ യൂണിറ്റി സെന്ററിൽ വെച്ച് നടക്കുന്ന സമ്മേളനം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീർ പി. മുജീബുറഹ്മാൻ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ടി. ശാക്കിർ, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ, ആക്ടിവിസ്റ്റ് അഡ്വ. അമീൻ ഹസ്സൻ, എസ്.ഐ. ഒ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റഹ്മാൻ ഇരിക്കൂർ, വാഹിദ് ചുള്ളിപ്പാറ, സാജിദ് നദ്വി, സൽമാൻ ഫാരിസി എന്നിവർ പരിപാടിയിൽ പങ്കെടുക്കും. കലാ ആവിഷ്‌കാരങ്ങളും പരിപാടിയിൽ ഉണ്ടായിരിക്കും.

TAGS :

Next Story