എസ്ഐആർ: കരട് പട്ടികയിൽ പരാതികൾ സമർപ്പിക്കാനുള്ള തീയതി ജനുവരി 30 വരെ നീട്ടി
സുപ്രിംകോടതിയുടെ നിർദേശപ്രകാരമാണ് മാറ്റമെന്ന് കമ്മീഷൻ വ്യക്തമാക്കി

- Published:
18 Jan 2026 10:54 PM IST

തിരുവനന്തപുരം: വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ കരട് വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ സമർപ്പിക്കാനുള്ള തീയത് ജനുവരി 30 വരെ നീട്ടി. ജനുവരി 22 വരെയായിരുന്നു നേരത്തെ സമയമുണ്ടായിരുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവിറക്കി.
സുപ്രിംകോടതിയുടെ നിർദേശപ്രകാരമാണ് മാറ്റമെന്ന് കമ്മീഷൻ വ്യക്തമാക്കി. 2025 ഡിസംബർ 23-നാണ് കേരളത്തിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളിലും പരാതികൾ സമർപ്പിക്കാനുള്ള തീയതി 30 വരെ നീട്ടിയിട്ടുണ്ട്.
Next Story
Adjust Story Font
16
