എസ്‌ഐആർ രാജ്യവാപകമാക്കാൻ തീരുമാനം; ശക്തമായി എതിർക്കുമെന്ന് ഇ.ടി
തെറ്റ് തിരുത്തുന്നതിന് പകരം മൊത്തം തകർക്കാനുള്ള ശ്രമമാണെന്നും ഇ.ടി മുഹമ്മദ് ബഷീർ

ന്യൂഡൽഹി: കേരളത്തിലെ വോട്ടർ പട്ടികയിൽ തീവ്രപരിശോധന നടത്തുന്നതിനെതിരെ എതിർപ്പുമായി മുസ്‌ലിം ലീഗ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ മീഡിയവണിനോട് പറഞ്ഞു. തെറ്റ് തിരുത്തുന്നതിന് പകരം മൊത്തം തകർക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ തിരിച്ചടിയും എസ്‌ഐആർ വിരുദ്ധ പ്രക്ഷോഭവും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച സംബന്ധിച്ച പ്രത്യേക യോഗം വിളിക്കണമെന്നും ഇ.ടി അഭിപ്രായപ്പെട്ടു. എസ്‌ഐആറിലെ അപാകത സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഇ.ടി വ്യക്തമാക്കി.
സിപിഎം ഉൾപ്പടെയുള്ള പാർട്ടികളുമായി സഹകരിച്ചു പ്രക്ഷോഭം സംഘടിപ്പിക്കും. സമരം ആസൂത്രണം ചെയ്യാനായി ഇൻഡ്യാ സഖ്യം യോഗം വിളിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Next Story
Adjust Story Font
16

