എസ്‌ഐആർ; പാർട്ടികളുടെ ബിഎൽഒമാർ വഴി അപേക്ഷ ലഭിച്ചിട്ടില്ലെന്ന് തെര.കമ്മീഷൻ
സംസ്ഥാനത്ത് ആകെ 6,00,061 ബൂത്ത് ലെവൽ അസിസ്റ്റൻറ് മാരാണ് വിവിധ രാഷ്ട്രീയ പാർട്ടികൾക്കുള്ളത്

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ കരട് പട്ടിക പ്രസിദ്ധീകരിച്ച് ഒരാഴ്ച പിന്നിട്ടിട്ടും അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ബിഎൽഒമാർവഴി ഒരു അപേക്ഷയും ലഭിച്ചില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ. സംസ്ഥാനത്ത് ആകെ 6,00,061 ബൂത്ത് ലെവൽ അസിസ്റ്റൻറ് മാരാണ് വിവിധ രാഷ്ട്രീയ പാർട്ടികൾക്കുള്ളത്. ഇതുവരെ 53,842 ഫോമുകളാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്.
പ്രവാസി വോട്ടർമാരുടെ പേര് ചേർക്കുന്നതിനായി 14,383 അപേക്ഷകളും പേര് ഒഴിവാക്കുന്നതിന് 202 അപേക്ഷകളും ലഭിച്ചു. അതേസമയം, ഹിയറിങ്ങിനുള്ള നോട്ടീസ് നൽകുന്ന നടപടി ബൂത്ത് അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
Next Story
Adjust Story Font
16

