എസ്ഐആർ നടപടികളുടെ വിശദീകരണം; രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും
നടപടികൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് യോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾ വിശദീകരിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് ചേരും. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന യോഗത്തിൽ ഇതുവരെയുള്ള എസ്ഐആർ പുരോഗതി ചർച്ച ചെയ്യും.
നടപടികൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് യോഗം. യോഗത്തിൽ നിലവിലുണ്ടായ ആശങ്കകളും പരാതികളും രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്ക് പങ്കുവയ്ക്കാം. എല്ലാ ശനിയാഴ്ചകളിലും ഇത്തരത്തിൽ യോഗം വിളിച്ച് ചേർക്കാനാണ് കമ്മീഷന്റെ തീരുമാനം.
വിവരശേഖരണത്തിന്റെ ഭാഗമായി ഇന്നലെ വരെ 32,23,765 എന്യൂമെറേഷൻ ഫോമുകളാണ് വിതരണം ചെയ്തത്. വ്യക്തി വിവരങ്ങൾ ഉപയോഗിച്ച് ഇരട്ട വോട്ടുകൾ കണ്ടെത്താനുള്ള സംവിധാനവും കമ്മീഷൻ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.
Next Story
Adjust Story Font
16

