എസ്‌ഐആർ: നടപടികൾക്ക് തുടക്കമിട്ട് സംസ്ഥാനം; എന്യുമറേഷൻ ഫോം ഗവർണർക്ക് നൽകി
എസ്ഐആർ നടപ്പിലാക്കുന്നതോടെ നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് സാധ്യമാകും എന്നും ഗവർണർ ഓർമിപ്പിച്ചു
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് തുടക്കമിട്ട് സംസ്ഥാനത്ത് തുടക്കമായി. രാജ്ഭവനിൽ എത്തി ഗവർണർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ എന്യൂമറേഷൻ ഫോം കൈമാറി. വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ അർഹരായ ആരെയും ഒഴിവാക്കിയില്ലെന്ന് ഉറപ്പാക്കണമെന്ന് ഗവർണർ നിർദേശിച്ചു. എസ്ഐആർ നടപ്പിലാക്കുന്നതോടെ നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് സാധ്യമാകും എന്നും ഗവർണർ ഓർമിപ്പിച്ചു.
ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പ് നിലനിൽക്കേയാണ് സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് തുടക്കമായത്. എസ്ഐആറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ രാജ്ഭവനിൽ എത്തി ചീഫ് ഇലക്ടറൽ ഓഫീസർ ഡോക്ടർ രത്തൻ യു കേൽക്കർ ഗവർണർക്ക് വിശദീകരിച്ചു നൽകി. പിന്നാലെയാണ് നടപടിയുടെ ഭാഗമായ എന്യൂമറേഷൻ ഫോമും ഗവർണർക്ക് കൈമാറിയത്. എല്ലാവരും എസ്ഐആറുമായി സഹകരിക്കണമെന്ന് ഗവർണർ അഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പ് അധികാരികൾക്കും ഗവർണർ പിന്തുണ വാഗ്ദാനം ചെയ്തു. നവംബറിൽ നടപടികൾ തുടങ്ങി ഡിസംബറിൽ പ്രസിദ്ധീകരിക്കാനാണ് നീക്കം. ഫെബ്രുവരി ആദ്യവാരത്തോടെ അന്തിമവോട്ടപ്പട്ടിക പ്രസിദ്ധീകരിക്കും.
Adjust Story Font
16

