Quantcast

'ഒരു പരാതിയും വരാത്ത രീതിയിൽ SIR കേരളത്തില്‍ നടപ്പാക്കും'; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തൃശ്ശൂരിൽ സുതാര്യമായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിച്ചതെന്നും രത്തൻ ഖേൽക്കർ മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-09-17 04:28:15.0

Published:

17 Sept 2025 8:48 AM IST

ഒരു പരാതിയും വരാത്ത രീതിയിൽ SIR കേരളത്തില്‍  നടപ്പാക്കും; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
X

പാലക്കാട്: ഒരു പരാതിയും വരാത്ത രീതിയിലാണ് കേരളത്തിൽ SIR നടപ്പിലാക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരിക്കുന്ന പാർട്ടിക്കായി പ്രവർത്തിക്കുന്നുവെന്ന വിമർശനത്തോട് മറുപടി പറയാൻ ഇല്ലെന്നും തൃശ്ശൂരിൽ സുതാര്യമായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിച്ചതെന്നു അദ്ദേഹം പറഞ്ഞു. തൃശൂരിലെ വോട്ട്കൊള്ളയിൽ ലഭിച്ച പരാതികളിൽ നിയമാനുസൃതം നടപടിയെടുക്കും. ഒരാൾക്ക് രണ്ട് ഐഡികാർഡ് ഉണ്ടെന്ന പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നും ചീഫ് ഇലക്ട്രൽ ഓഫീസർ മീഡിയവണിനോട് പറഞ്ഞു. തൃശൂര്‍ വോട്ട് കൊള്ള ആരോപണത്തില്‍ കേസെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന പോലീസ് നിലപാടിന് പിന്നാലെയാണ് പ്രതികരണം.

കഴിഞ്ഞദിവസമാണ് കേരളത്തിലും വോട്ടർപട്ടികയിലെ തീവ്ര പരിശോധനകൾ ആരംഭിച്ചത്. പാലക്കാട് അടപ്പാടിയിലെ ചിണ്ടക്കി , ആനവായ് ഉന്നതികളിൽ രത്തൻ ഖേൽക്കർ നേരിട്ടെത്തിയാണ് പരിശോധനകൾ നടത്തിയത്.

2002 ലെ വോട്ടർ പട്ടിക ആധാരമാക്കിയാണ് SIR നടപ്പിലാക്കുന്നത് . 2002 ലെ വോട്ടർപട്ടികയും പുതിയ വോട്ടർ പട്ടികയും താരതമ്യം ചെയ്യും . 2002 ലെ വോട്ടർ പട്ടികയിൽ ഉൾപെടാത്തവർ 12 തിരിച്ചറിയൽ രേഖകളിൽ ഒന്ന് സമർപ്പിക്കണം . അട്ടപ്പാടിയിലെ ചിണ്ടക്കി , ആനവായ് ഊരുകളിലെ വോട്ടർ പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പരിശോധിച്ചു. SIR ൻ്റെ തുടക്കമാണ് ഇന്ന് നടക്കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം, എങ്ങനെയാണ് കേരളത്തിൽ SIR നടപ്പിലാക്കുക എന്ന് രാഷ്ട്രീയ പാർട്ടികളുമായി ചർച്ച ചെയ്യുന്നതിന് മുൻമ്പായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തീവ്ര പരിശോധനക്ക് എത്തിയതിൽ കേരളത്തിലെ ഭരണ കേരളത്തിലെ ഭരണ പ്രതിപക്ഷ പാർട്ടികൾക്ക് പ്രതിഷേധമുണ്ട്.


TAGS :

Next Story