Quantcast

സിസാ തോമസ് ഉടൻ സ്ഥാനമൊഴിയേണ്ടതില്ലെന്ന് രാജ്ഭവൻ: പുതിയ വി.സി നിയമനം ഉടനുണ്ടാകില്ല

നിയമനാധികാരി അറിയിക്കാതെ സ്ഥാനമൊഴിയില്ലെന്നാണ് സിസാ തോമസിന്റെ നിലപാട്

MediaOne Logo

Web Desk

  • Updated:

    2023-02-25 05:13:55.0

Published:

25 Feb 2023 5:06 AM GMT

Sisa Thomas does not need to resign soon
X

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വിസി സിസാ തോമസ് ഉടൻ സ്ഥാനമൊഴിയേണ്ടതില്ലെന്ന് രാജ്ഭവന്റെ നിർദേശം. പുതിയ വിസി നിയമനം ഉടൻ ഉണ്ടാകില്ലെന്നും ഹൈക്കോടതി വിധിയിൽ അവ്യക്തതയെന്നും രാജ്ഭവവൻ വിലയിരുത്തി. നിയമനാധികാരി അറിയിക്കാതെ സ്ഥാനമൊഴിയില്ലെന്നാണ് സിസാ തോമസിന്റെ നിലപാട്..

നാലു ദിവസം മുമ്പാണ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പുതിയ വിസി സ്ഥാനത്തേക്ക് മൂന്നംഗ പാനൽ നിർദേശിച്ചുകൊണ്ട് രാജ്ഭവന് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ പാനൽ സംബന്ധിച്ച വിഷയത്തിൽ ഗവർണർ തീരുമാനമെടുക്കുകയോ പ്രതികരിക്കുകയോ ചെയ്തിരുന്നില്ല. നിയമോപദേശം തേടിയിട്ടുണ്ട് എന്നത് മാത്രമായിരുന്നു ഗവർണർ ഈ വിഷയത്തിൽ നൽകിയിരുന്ന മറുപടി. എന്നാലിപ്പോൾ സിസ തോമസിനെ ഗവർണർ പിന്തുണയ്ക്കുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. സിസ തോമസ് ഉടൻ രാജി വയ്‌ക്കേണ്ടതില്ല എന്നതാണ് രാജ്ഭവൻ നൽകിയിരിക്കുന്ന നിർദേശം.

ഹൈക്കോടതി വിധിയിൽ സിസ തോമസിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പറഞ്ഞിട്ടില്ലെന്നാണ് ഇതിന് കാരണമായി രാജ്ഭവൻ ചൂണ്ടിക്കാട്ടുന്നത്. വിധിയുമായി ബന്ധപ്പെട്ട് ചില അവ്യക്തതകൾ നിലനിൽക്കുന്നുണ്ടെന്നും സിസ തോമസിന്റെ പ്രവർത്തനത്തിൽ രാജ്ഭവന് സംതൃപ്തിയാണ് എന്നും ഗവർണർ അറിയിച്ചു. സർക്കാർ പാനൽ സമർപ്പിച്ചതിന് പിന്നാലെ സിസ തോമസ് രാജ്ഭവനുമായി ബന്ധപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തിൽ താല്ക്കാലിക കെടിയു വിസിയായി സിസക്ക് തുടരാമെന്നായിരുന്നു രാജ്ഭവന്റെ മറുപടി.

TAGS :

Next Story