സ്വർണപ്പാളികളിലെ എസ്ഐടി പരിശോധന; മുറിച്ചെടുത്തത് വലിയ ഭാഗങ്ങൾ
ദ്വാരപാലക ശിൽപത്തിന്റെ കയ്യുടെ ഭാഗം മുറിച്ചെടുത്തു

പത്തനംതിട്ട: ശബരിമലയിലെ എസ്ഐടി പരിശോധനയ്ക്കായി സ്വർണപ്പാളികളിൽ നിന്ന് മുറിച്ചത് വലിയ ഭാഗങ്ങൾ. ദ്വാരപാലക ശിൽപത്തിന്റെ കയ്യുടെ ഭാഗം മുറിച്ചെടുത്തു. സ്വർണപ്പാളികൾ ഈ രൂപത്തിൽ ദീർഘകാലം വയ്ക്കാൻ കഴിയില്ലെന്ന് തന്ത്രിയുടെ നിർദേശം.
തന്ത്രിയുടെ പരിശോധനയ്ക്ക് ശേഷമാണ് പാളികൾ പുനഃസ്ഥാപിച്ചത്. അംഗഭംഗം വന്നെങ്കിലും തൽക്കാലം സ്ഥാപിക്കാം എന്ന് തന്ത്രി. ഓരോ പാളികളിൽ നിന്നു മൂന്ന് സാമ്പിളുകൾ എടുത്തു. മുറിച്ചുമാറ്റിയ ഭാഗങ്ങളിലെ വിടവ് എന്ത് ചെയ്യണമെന്ന് ദേവസ്വം ബോർഡ് തീരുമാനിക്കും.
വലിയ ഭാഗങ്ങൾ മുറിച്ചെടുക്കാതെ വഴിയില്ലെന്ന് അന്വേഷണസംഘം. നേരത്തെ എടുത്ത സാമ്പിളുകൾ പരിശോധനയ്ക്ക് മതിയായിരുന്നില്ല.
Next Story
Adjust Story Font
16

