ഇടുക്കി പീരുമേട്ടിലെ സീതയുടെ മരണം: കാട്ടാന ആക്രമണത്തിലെന്ന് പൊലീസ്
കാട്ടാന ആക്രണത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നായിരുന്നു ഫൊറന്‍സിക് സര്‍ജന്‍ പറഞ്ഞത്

ഇടുക്കി: പീരുമേട്ടിലെ ആദിവാസി സ്ത്രീ സീതയുടെ മരണം കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരിച്ച് പൊലീസ്. ശരീരത്തിലെ പരിക്കുകള്‍ കാട്ടാന യുടെ ആക്രമണത്തിലുണ്ടായതാണ്. കാട്ടാന ആക്രണത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നായിരുന്നു ഫൊറന്‍സിക് സര്‍ജന്‍ പറഞ്ഞത്. റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതൊരു കൊലപാതകമാണെന്ന് ഫോറന്‍സിക് സര്‍ജന്‍ റിപ്പോര്‍ട്ട് നല്‍കിയതാണ് സംശയങ്ങള്‍ക്ക് കാരണമായത്. മൃതദേഹത്തിലുണ്ടായ പരിക്കുകളെ സംബന്ധിച്ച് വിശദമായ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാട്ടാനയുടെ ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്. അടുത്തയാഴ്ച തന്നെ പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.
Next Story
Adjust Story Font
16

