Quantcast

'സനാതനധർമം ചാതുർവർണ്യമല്ല, എതിര്‍ക്കുന്നത് യാഥാര്‍ഥ്യം അറിയാതെ'; മുഖ്യമന്ത്രിയെ തള്ളി ശിവഗിരിമഠം

ക്ഷേത്ര ആചാരങ്ങളിൽ മാറ്റങ്ങൾ വരണമെന്ന് സച്ചിദാനന്ദ സ്വാമികൾ പറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-01-03 05:24:47.0

Published:

3 Jan 2025 10:44 AM IST

സനാതനധർമം ചാതുർവർണ്യമല്ല, എതിര്‍ക്കുന്നത് യാഥാര്‍ഥ്യം അറിയാതെ; മുഖ്യമന്ത്രിയെ തള്ളി ശിവഗിരിമഠം
X

തിരുവനന്തപുരം: സനാതനധർമ വിഷയത്തിൽ മുഖ്യമന്ത്രിയെ തള്ളി ശിവഗിരി മഠം. സനാതനധർമവും ചാതുർ വർണ്യവും തമ്മിൽ ബന്ധമില്ലെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു. യാഥാര്‍ഥ്യം അറിയാതെയാണ് സനാതനധർമത്തെ എതിർക്കുന്നതെന്നും ശ്രീനാരായണ ഗുരുവിനെ തങ്ങൾ ദൈവമായാണ് കാണുന്നതെന്നും സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു.

'സനാതനധർമവും ചാതുർ വർണ്യവും തമ്മിൽ ബന്ധമില്ല. സനാതന ധർമം ഇന്ത്യയുടെ പാരമ്പര്യമാണ്. ഇതിന് ജാതി വ്യവസ്ഥയുമായി ബന്ധമില്ല. കാര്യങ്ങൾ മനസിലാകാത്തതിനലാണ് സനാതനധർമത്തെ ജാതി വ്യവസ്ഥയുമായി ബന്ധമുണ്ടെന്ന് പറയുന്നത്. ശ്രീനാരായണ ഗുരു എല്ലാ ദർശനങ്ങളെയും ഉൾകൊള്ളുന്നു'-സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു.

ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ മേൽവസ്ത്രം പാടില്ലെന്ന ആചാരം മാറ്റണമെന്നും ക്ഷേത്ര ആചാരങ്ങളിൽ മാറ്റങ്ങൾ വരണമെന്നും സച്ചിദാനന്ദ സ്വാമികൾ പറഞ്ഞിരുന്നു. ശ്രീനാരായണ ദർശനം ഉൾക്കൊള്ളുന്നവർ ബിജെപിയുമായി സഹകരിക്കാൻ പറ്റുമോ എന്നതിൽ ശിവഗിരിമഠം അഭിപ്രായം പറയാനില്ലെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു. സനാതനധർമത്തിന്റെ വക്തവായി ശ്രീനാരായണ ഗുരുവിനെ മാറ്റാൻ സംഘടിത ശ്രമമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.



TAGS :

Next Story