Quantcast

ലഹരിക്കെതിരെയുള്ള രമേശ് ചെന്നിത്തലയുടെ വാക്കത്തോണിനെ അഭിനന്ദിച്ച് ശിവൻകുട്ടിയും ജി.സുധാകരനും

കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായൊരു പ്രചാരണ പരിപാടിയാണ് രമേശ് ചെന്നിത്തല നയിച്ചതെന്നും കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും പിന്തുണക്കമമെന്നും ജി.സുധാകരന്‍

MediaOne Logo

Web Desk

  • Published:

    10 Aug 2025 6:31 PM IST

ലഹരിക്കെതിരെയുള്ള രമേശ് ചെന്നിത്തലയുടെ വാക്കത്തോണിനെ അഭിനന്ദിച്ച് ശിവൻകുട്ടിയും ജി.സുധാകരനും
X

തിരുവനന്തപുരം: ലഹരിക്കെതിരെയുള്ള രമേശ് ചെന്നിത്തലയുടെ വാക്കത്തോണിനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ജി.സുധാകരനും. ഫേസ്ബുക്ക് കുറിപ്പിലാണ് ഇരുവരും പിന്തുണ അറിയിച്ചത്.

ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായൊരു പ്രചാരണ പരിപാടിയാണ് രമേശ് ചെന്നിത്തല നയിച്ചതെന്നും കക്ഷി രാഷ്ട്രീയത്തിനതീതമായി ഈ കാര്യം എല്ലാവരും ഏറ്റെടുക്കേണ്ടതാണെന്നും ജി.സുധാകരന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

''പ്രൗഡ് കേരള എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ ജനജീവിതത്തിന് അപകടകരമായി മാറികൊണ്ടിരിക്കുന്ന മയക്കുമരുന്ന് എന്ന മഹാ വിപത്തിനെതിരെ രമേശ് ചെന്നിത്തല നയിക്കുന്ന സന്ദേശ പ്രചരണ ജാഥയ്ക്ക് അഭിനന്ദനങ്ങൾ.കക്ഷി രാഷ്ട്രീയത്തിനതീതമായി ഈ കാര്യം എല്ലാവരും ഏറ്റെടുക്കേണ്ടതാണ്. ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ ഒരു പ്രചരണ പരിപാടിയാണ് ശ്രീ രമേശ് ചെന്നിത്തല നയിച്ചത്''- ഇങ്ങനെയായിരുന്നു ജി.സുധാരന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: യക്കുമരുന്ന് അടക്കമുള്ള മനുഷ്യനെ അപായപ്പെടുത്തുന്ന ലഹരിക്കെതിരെ സംസ്ഥാന സർക്കാർ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു കഴിഞ്ഞു. ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ നിരവധി ഘട്ടങ്ങൾ ഇതിനകം പിന്നിട്ടിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് നിരവധി വ്യക്തികളും സംഘടനകളും ബോധവൽക്കരണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയാണ്. മുൻ പ്രതിപക്ഷ നേതാവ് ശ്രീ. രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിൽ വാക്ക് എഗൻസ്റ്റ് ഡ്രഗ്സ് - ലഹരിക്കെതിരെ സമൂഹ നടത്തം - വാക്കത്തോൺ പരിപാടി ആലപ്പുഴ ബീച്ചിൽ ഫ്ലാഗ് ഓഫ് ചെയ്തിട്ടുണ്ട്. ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് കക്ഷി രാഷ്ട്രീയ ഭേദമന്യേ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു

കേരളത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന ലഹരിയില്‍ നിന്ന് ജനതയെ രക്ഷിക്കാനും ജനകീയ പ്രതിരോധം തീര്‍ക്കുന്നതിനുമാണ് പ്രൗഡ് കേരളയുടെ ആഭിമുഖ്യത്തില്‍ രമേശ് ചെന്നിത്തല നയിക്കുന്ന ആറാമത് 'വാക്ക് എഗന്‍സ്റ്റ് ഡ്രഗ്‌സ് ' (Walk against Drugs) സമൂഹനടത്തം സംഘടിപ്പിച്ചത്.

TAGS :

Next Story