കൊല്ലത്ത് പള്ളി സെമിത്തേരിക്ക് സമീപം സ്യൂട്ട്‌കേസിൽ അസ്ഥികൂടം കണ്ടെത്തി
പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു

കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട്കേസിൽ അസ്ഥികൂടം കണ്ടെത്തി.ശാരദമഠം CSI പള്ളിയിലെ സെമിത്തേരിക്ക് സമീപമുള്ള പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
ഇന്ന് രാവിലെയാണ് സ്യൂട്ട്‌കേസ് കണ്ടെത്തിയത്. പള്ളിയിലെ ജീവനക്കാരനാണ് സ്യൂട്ട്കേസ് ആദ്യം കണ്ടത്. മുന്‍പ് അതവിടെ കാണാത്തതിനാല്‍ സംശയം തോന്നി തുറന്നപ്പോഴാണ് അസ്ഥിക്കൂടം കണ്ടത്. ഉടന്‍ തന്നെ പള്ളിക്കാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. അസ്ഥിക്കൂടം ദ്രവിച്ച നിലയിലാണെന്നും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ഇല്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായൺ പറഞ്ഞു.
Next Story
Adjust Story Font
16

