Quantcast

നിയമവിരുദ്ധമായ പെട്ടിക്കടകളെപ്പോലെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ ശുദ്ധീകരിക്കും-സത്താർ പന്തല്ലൂർ

'കാലിക വിഷയങ്ങളിൽ നിലപാട് പറയുന്നു' എന്ന തലക്കെട്ടിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ഫറോക്കിൽ സംഘടിപ്പിച്ച മുന്നേറ്റ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സത്താർ

MediaOne Logo

Web Desk

  • Published:

    19 Nov 2022 1:39 AM GMT

നിയമവിരുദ്ധമായ പെട്ടിക്കടകളെപ്പോലെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ ശുദ്ധീകരിക്കും-സത്താർ പന്തല്ലൂർ
X

കോഴിക്കോട്: ബസ് സ്റ്റാൻഡിലെ നിയമവിരുദ്ധമായ പെട്ടിക്കടകളെപ്പോലെ കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളുണ്ടെന്നും അവയെ വളരെ ജാഗ്രതയോടെ കാണണമെന്നും എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ. ഇത്തരം സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ ശുദ്ധീകരിക്കാനും വിഖായ വളന്റിയർമാർക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

'കാലിക വിഷയങ്ങളിൽ നിലപാട് പറയുന്നു' എന്ന തലക്കെട്ടിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ഫറോക്കിൽ സംഘടിപ്പിച്ച മുന്നേറ്റ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സത്താർ. പാഠ്യപദ്ധതി പരിഷ്‌ക്കരണം, അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയെ സമസ്തയിൽനിന്ന് പുറത്താക്കിയ നടപടി അടക്കമുള്ള പുതിയ വിവാദങ്ങളിൽ നിലപാട് വിശദീകരിക്കാനായിരുന്നു എസ്.കെ.എസ്.എസ്.എഫിന്റെ പൊതുയോഗം. സമ്മേളനത്തിൽ സി.ഐ.സിക്കും ഹക്കീം ഫൈസിക്കുമെതിരെയാണ് പ്രധാന വിമർശമുയർന്നത്. സി.ഐ.സി വിഷയത്തിൽ സമസ്തയെടുത്ത തീരുമാനത്തോടൊപ്പം നിൽക്കണമെന്ന് ആഹ്വാനം ചെയ്ത നേതാക്കൾ സംഘടനയ്ക്കും നേതാക്കൾക്കുമെതിരായ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടു.

വഖഫ് നിയമനത്തിലെ സർക്കാരിന്റെ പിന്മാറ്റത്തെ സ്വാഗതം ചെയ്ത സമസ്ത നേതൃത്വത്തിന്റെ നിലപാടിനെ സമ്മേളനം ഉദ്ഘാടനം ചെയ്ത മുശാവറ അംഗം ഡോ. ബഹാഉദ്ദീന് നദ്‌വി വിമർശിച്ചു. ''മുസ്ലിംകളെ ബാധിക്കുന്ന വിഷയമായിരുന്നു വഖഫ് ബോർഡിലേക്കുള്ള പി.എസ്.സി നിയമനം. മുസ്ലിം സമുദായത്തിന്റെ, പ്രത്യേകിച്ചും സമസ്തയുടെയും അനുയായികളുടെയും പണവും അധ്വാനവും ഇന്ധനവും സമയവും അതിനു വേണ്ടി തുലച്ചു. അവസാനം നിയമം മാറ്റി പഴയതു പോലെ തുടരുമെന്ന് പറഞ്ഞു. അപ്പോൾ സ്വാഗതം ചെയ്യാൻ എല്ലാവരും മുന്നോട്ടുവന്നു''-നദ്‍വി ചൂണ്ടിക്കാട്ടി.

Summary: SKSSF leader Sathar Panthaloor said that there are some institutions operating inside and outside Kerala like illegal stores and they should be viewed very cautiously

TAGS :

Next Story