സാമുദായിക സൗഹാര്‍ദം തകർക്കാൻ ഉത്തരവാദപ്പെട്ടവര്‍ തന്നെ ഗൂഢാലോചന നടത്തുന്നു: എസ്.കെ.എസ്.എസ്.എഫ്

പെണ്‍കുട്ടികളെ വശീകരിക്കാന്‍ മുസ്‍ലിം പുരോഹിതന്മാർ ആഭിചാരം നടത്താറുണ്ടെന്നാണ് താമരശേരി രൂപതയുടെ കൈപുസ്തകത്തിലുള്ളത്.

MediaOne Logo

Web Desk

  • Updated:

    2021-09-15 14:21:58.0

Published:

15 Sep 2021 2:21 PM GMT

സാമുദായിക സൗഹാര്‍ദം തകർക്കാൻ ഉത്തരവാദപ്പെട്ടവര്‍ തന്നെ ഗൂഢാലോചന നടത്തുന്നു: എസ്.കെ.എസ്.എസ്.എഫ്
X

കടുത്ത മുസ്‍ലിം വിരുദ്ധ പ്രചാരണം ലക്ഷ്യമിട്ട് താമരശ്ശേരി രൂപതയുടെ കീഴിലുള്ള വിശ്വാസ പരിശീലന കേന്ദ്രം പ്രസിദ്ധീകരിച്ച പുസ്തകം സംബന്ധിച്ച് താമരശ്ശേരി ബിഷപ്പ് നിലപാട് വ്യക്തമാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്.

'33 സത്യങ്ങളും വസ്തുതകളും ചോദ്യോത്തരങ്ങളിലൂടെ' എന്ന പുസ്തകത്തിലൂടെയാണ് രൂപതയിൽ നിന്ന് മുസ്‍ലിം വിരുദ്ധ പ്രചാരണം നടത്തുന്നത്. കേന്ദ്ര സംസ്ഥാന അന്വേഷണ ഏജൻസികളും കോടതിയും തള്ളിക്കളഞ്ഞ ലൗ ജിഹാദ് വിഷയം മുസ്‍ലിംകളുമായി നിരന്തരം ഇടപഴകുന്ന താമരശ്ശേരി രൂപതയിൽ നിന്ന് തന്നെ പ്രചരിപ്പിക്കുന്നുവെന്നത് ഖേദകരമാണെന്നും എസ്.കെ.എസ്.എസ്.എഫ് പറഞ്ഞു.

പെണ്‍കുട്ടികളെ വശീകരിക്കാനായി മുസ്‍ലിം മതപുരോഹിതന്മാർ ആഭിചാരക്രിയ നടത്താറുണ്ടെന്ന വിചിത്ര വാദമാണ് താമരശേരി രൂപതയുടെ കൈപുസ്തകത്തിലുള്ളത്. പെണ്‍കുട്ടിയുടെ പേനയോ തൂവാലയോ തലമുടിയോ കൈക്കലാക്കി ഓതിക്കെട്ടിയാണ് ആഭിചാരം നടത്തുന്നത്. ബന്ധന പ്രാർഥനയിലൂടെ ഇത്തരം ആഭിചാരത്തെ മറികടക്കാമെന്നും കൈപുസ്തകത്തില്‍ പറയുന്നു.

എന്നാല്‍, കേരളത്തിലെ സാമുദായിക സൗഹൃദത്തെ തകർക്കാൻ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങൾ തന്നെ ഗൂഢാലോചന നടത്തുകയാണെന്ന് എസ്.കെ.എസ്.എസ്.എഫ് പറഞ്ഞു. ഈ ഗൂഢാലോചന പൊതുസമൂഹം ജാഗ്രതയോടെ കാണേണ്ടതുണ്ട്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ മാറി നിൽക്കാതെ അടിയന്തിരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി സത്താർ പന്തലൂർ സ്വാഗതവും താജുദ്ദീൻ ദാരിമി പടന്ന നന്ദിയും പറഞ്ഞു.

TAGS :

Next Story