Quantcast

കളമശ്ശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥിയുടെ അവശിഷ്ടം; പൊലീസ് അന്വേഷണം ആരംഭിച്ചു

അസ്ഥി കണ്ടെത്തിയ സ്ഥലത്ത് നിന്നും ഒരു ബാഗും പൊലീസിന് കിട്ടിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    17 Aug 2023 2:55 PM GMT

skull found in Kalamassery,Kalamassery Police ,skull found in Kalamassery; Police have started an investigation,കളമശ്ശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥിയുടെ അവശിഷ്ടം; പൊലീസ് അന്വേഷണം ആരംഭിച്ചു
X

കൊച്ചി: എറണാകുളം കളമശേരി മെഡിക്കൽ കോളേജിന് സമീപം കാളംകുളം റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥി ഭാഗങ്ങൾ കണ്ടെത്തി. തലയോട്ടി അടക്കമുളള അസ്ഥിഭാഗങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ജീവനൊടുക്കിയ വിഴിഞ്ഞം പയറ്റുവിള സ്വദേശിയുടെ അസ്ഥിഭാഗങ്ങളാണെന്ന സംശയത്തിലാണ് പൊലീസ്.

മരത്തില്‍ നിന്ന് മൃതദേഹം അഴുകി താഴേക്ക് വീഴുകയായിരുന്നു. അസ്ഥി കണ്ടെത്തിയ സ്ഥലത്ത് നിന്നും ഒരു ബാഗും പൊലീസിന് കിട്ടിയിട്ടുണ്ട്. പയറ്റുവിളയിലെ ഒരു കടയുടെ പേരുളള കുറിപ്പും വസ്ത്രങ്ങളും മൊബൈൽ ചാർജറുമാണ് ബാഗിലുണ്ടായിരുന്നത്. രാവിലെ മരം മുറിക്കാനെത്തിയവർ അസ്ഥി കണ്ടതിനെ തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.അസ്ഥികൾ പൊലീസ് ഫൊറൻസിക് പരിശോധനക്കയക്കും.

TAGS :

Next Story