Quantcast

ചെറിയ പെരുന്നാളിന് പാലക്കാട് ജില്ലയിലെ കണ്ടെയ്മെന്‍റ് സോണുകളിൽ മൃഗങ്ങളെ അറക്കുന്നതിനും മാംസം വിതരണം ചെയ്യുന്നതിനും വിലക്ക്

മറ്റ് പ്രദേശങ്ങളിൽ മൃഗങ്ങളെ അറുക്കുന്ന സ്ഥലത്ത് വെച്ച് മാംസം വിതരണം ചെയ്യുന്നതിനും വിലക്കുണ്ട്

MediaOne Logo

Web Desk

  • Published:

    11 May 2021 10:54 AM GMT

ചെറിയ പെരുന്നാളിന് പാലക്കാട് ജില്ലയിലെ കണ്ടെയ്മെന്‍റ് സോണുകളിൽ മൃഗങ്ങളെ അറക്കുന്നതിനും മാംസം വിതരണം ചെയ്യുന്നതിനും വിലക്ക്
X

ചെറിയ പെരുന്നാളിന് പാലക്കാട് ജില്ലയിലെ കണ്ടെയ്മെന്‍റ് സോണുകളിൽ മൃഗങ്ങളെ അറക്കുന്നതും മാംസം വിതരണം ചെയ്യുന്നതും നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിറക്കി. മറ്റ് പ്രദേശങ്ങളിൽ മൃഗങ്ങളെ അറുക്കുന്ന സ്ഥലത്ത് വെച്ച് മാംസം വിതരണം ചെയ്യുന്നതിനും വിലക്കുണ്ട്. സാധരണ മാംസകടകൾക്ക് നിയന്ത്രണം ബാധകമല്ല.

ചെറിയ പെരുന്നാളിന് ബലി ഇല്ലെന്നിരിക്കെയാണ് ജില്ലാ കലക്ടർ മൃൺ മയി ജോഷി നിയന്ത്രങ്ങൾ ഏർപെടുത്തിയിരിക്കുന്നത്. ബലി പെരുന്നാളിന് ഏർപ്പെടുത്തേണ്ട നിയന്ത്രണം ചെറിയ പെരുന്നാളിന് ഏർപ്പെടുത്തി എന്ന വിമർശനവും ഉയരുന്നുണ്ട്.

കലക്ടറുടെ ഉത്തരവ്

കണ്ടയ്ൻമെൻ്റ് സോണുകളിൽ 12, 13 തിയതികളിൽ ആഘോഷവുമായി ബന്ധപ്പെട്ട് മൃഗങ്ങളെ അറുക്കൽ, മാംസവിതരണം നിരോധിച്ചു. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ജനകൂട്ടം ഒഴിവാക്കുക, സമ്പർക്കം കുറക്കുക ലക്ഷ്യമിട്ട് ജില്ലയിലെ കണ്ടയ്ൻമെൻ്റ് സോണുകളിൽ മെയ് 12, 13 തിയ്യതികളിൽ ആഘോഷവുമായി ബന്ധപ്പെട്ടുള്ള മൃഗങ്ങളെ അറുക്കൽ, പ്രസ്തുത സ്ഥലത്തുള്ള മാംസവിതരണം എന്നിവ പൂർണമായും നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ മൃൺമയി ജോഷി അറിയിച്ചു.ഇന്ന് ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.

മറ്റ് സ്ഥലങ്ങളിൽ ആവശ്യമുള്ളവർ മാത്രം ചേർന്നും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടും ആഘോഷവുമായി ബന്ധപ്പെട്ട് മൃഗങ്ങളെ അറുക്കുന്നതിൽ തടസമില്ല. ഇങ്ങനെ അറുക്കുന്ന മാംസം ബന്ധപ്പെട്ടവർ വീടുകളിൽഎത്തിച്ചു കൊടുക്കേണ്ടതാണ്. അറുക്കുന്ന സ്ഥലത്ത് മാംസ വിതരണം കർശനമായി നിരോധിച്ചിട്ടുണ്ട്.

TAGS :

Next Story