Quantcast

സംസ്ഥാനത്തെ ചെറുകിട വെളിച്ചെണ്ണ ഉത്പാദക സംഘങ്ങൾ കടുത്ത പ്രതിസന്ധിയിൽ

ഒപ്പം കൊപ്ര ലഭ്യത കുറഞ്ഞതും സർക്കാർ സഹായം ഇല്ലാതായതും തിരിച്ചടിയായിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    28 Nov 2022 1:47 AM GMT

സംസ്ഥാനത്തെ ചെറുകിട വെളിച്ചെണ്ണ ഉത്പാദക സംഘങ്ങൾ കടുത്ത പ്രതിസന്ധിയിൽ
X

കോട്ടയം: സംസ്ഥാനത്തെ ചെറുകിട വെളിച്ചെണ്ണ ഉത്പാദക സംഘങ്ങൾ കടുത്ത പ്രതിസന്ധിയിൽ . ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണകൾ വിപണയിൽ പിടിമുറുക്കിയതാണ് ഇവരെ ദുരിതത്തിലാക്കിയത്. ഒപ്പം കൊപ്ര ലഭ്യത കുറഞ്ഞതും സർക്കാർ സഹായം ഇല്ലാതായതും തിരിച്ചടിയായിട്ടുണ്ട്.

അഞ്ച് വർഷത്തിലധികമായി പ്രവർത്തിക്കുന്ന എണ്ണ ഉല്‍പാദക സംഘമാണ് കോട്ടയം മൂഴൂരിലേത്. 177 അംഗ ങ്ങളുള്ള ഒരു കൂട്ടായ്മയിലാണ് ഈ സ്ഥാപനം പ്രവർത്തിച്ച് പോന്നിരുന്നത്. എന്നാൽ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് ഈ സ്ഥാപനം. ഇതേ അവസ്ഥയാണ് മിക്ക ചെറുകിട വെളിച്ചെണ്ണ ഉല്പാദന സംഘങ്ങൾക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം മായം ചേർന്ന വെളിച്ചെണ്ണകൾ വിപണിയിൽ എത്തുന്നതാണ് ഇവർ നേരിടുന്ന പ്രധാന വെല്ലുവിളി.

സംസ്ഥാനത്ത് മുമ്പുണ്ടായിരുന്ന പോലെ കൊപ്ര കളങ്ങൾ ഇല്ലാതായതും ഈ മേഖലയ്ക്ക് തിരിച്ചടിയാകുന്നു. ഡ്രൈയർ അടക്കമുള്ള യന്ത്രസാമഗ്രികളുടെ വിലയും പരിപാലനവുമെല്ലാം വെല്ലുവിളിയാണ്. വൈദ്യുതിയ്ക്ക് അടക്കം സബ്സിഡി അനുവദിച്ചാൽ മാത്രമേ ഇത്തരം സംരംഭങ്ങൾക്ക് പിടിച്ചുനിൽക്കാൻ കഴിയൂ. അതുകൊണ്ട് തന്നെ സർക്കാർ ഇടപെടൽ ആവശ്യമാണെന്നാണ് ഇവർ പറയുന്നത്.



TAGS :

Next Story