Quantcast

കോഴിക്കോട് മെഡിക്കൽ കോളജിൽ പുക; വീഴ്ച സമ്മതിച്ച് ആരോഗ്യമന്ത്രി

പുതിയ ബ്ലോക്കിൽ മൂന്നു നിലകളിലും രോഗികളെ പ്രവേശിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2025-05-05 13:34:00.0

Published:

5 May 2025 5:46 PM IST

veena george
X

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജിലെ അപകടത്തിൽ വീഴ്ച സമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പുതിയ ബ്ലോക്കിൽ മൂന്നു നിലകളിലും രോഗികളെ പ്രവേശിപ്പിച്ചു. അത് പാടില്ലായിരുന്നു. ആറാം നിലയിൽ മെഷീനുകൾ കണക്ട് ചെയ്യുമ്പോൾ പ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുമ്പോഴാണ് അപകടമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം മെഡിക്കൽ കോളജിലെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചെന്ന് എം.കെ രാഘവൻ എംപി അറിയിച്ചു. രണ്ടാമതും പുക ഉയർന്നത് ഗുരുതരവിഷയമാണ്. അന്വേഷണം വേണമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലാണ് പുക പ്രത്യക്ഷപ്പെട്ടത്. ആറാം നിലയിലാണ് പുകയുയർന്നത്.അറ്റകുറ്റപ്പണി നടക്കുന്നതിനിടയിലെ ഷോർട്ട് സർക്യൂട്ടാണ് പുക ഉയരാൻ കാരണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്. പുക ഉയരുന്ന സമയത്ത് രോഗികൾ ആരുമില്ലെന്ന മെഡിക്കൽ കോളജ് സൂപ്രണ്ടിന്‍റെ വാദം തള്ളി രോഗികൾ രംഗത്തെത്തിയിരുന്നു.



TAGS :

Next Story