അട്ടപ്പാടിയിലേക്ക് വൻ തോതിൽ സ്ഫോടകവസ്‌തുക്കൾ കടത്താൻ ശ്രമം; മുഖ്യപ്രതി പിടിയിൽ
കഴിഞ്ഞ ആഴ്ചയാണ് ആനമൂളി ചെക്ക്പോസ്റ്റിന് സമീപത്ത് വെച്ച് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കൾ പൊലീസ് പിടികൂടിയത്

പാലക്കാട്: അട്ടപ്പാടിയിലേക്ക് അനധികൃതമായി വൻ തോതിൽ സ്ഫോടകവസ്‌തുക്കൾ കടത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പൊലീസ് പിടിയിൽ. അരപ്പാറ സ്വദേശി നാസറാണ് മണ്ണാർക്കാട് പൊലീസിന്റെ പിടിയിലായത്. കേസിൽ കസ്റ്റഡിയിലെടുത്ത തച്ചമ്പാറ സ്വദേശി സന്ദീപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാസറിനെ പിടികൂടിയത്.
കഴിഞ്ഞ ആഴ്ചയാണ് ആനമൂളി ചെക്ക്പോസ്റ്റിന് സമീപത്ത് വെച്ച് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കൾ പൊലീസ് പിടികൂടിയത്. ഓട്ടോറിക്ഷ ഡ്രൈവറായ തച്ചമ്പാറ സ്വദേശി സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മൊഴിപ്രകാരമാണ് നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അട്ടപ്പാടി നരസിമുക്ക് സ്വദേശിയായ പാപ്പണ്ണൻ (50) വേണ്ടിയാണ് ഓട്ടോറിക്ഷ മാർഗ്ഗം സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
Next Story
Adjust Story Font
16

