Quantcast

പാമ്പിനെ പിടിക്കാൻ അധ്യാപകർക്ക് പരിശീലനവുമായി വനംവകുപ്പ്

ആഗസ്ത് 11ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി ഒലവക്കോട് ആരണ്യ ഭവൻ കോമ്പൗണ്ടിൽ വെച്ചാണ് പരിശീലനം

MediaOne Logo

Web Desk

  • Updated:

    2025-08-01 07:18:20.0

Published:

1 Aug 2025 12:40 PM IST

snake rescue
X

തിരുവനന്തപുരം: അടിയന്തര സാഹചര്യങ്ങളിൽ പാമ്പുകടി മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിൻ്റെ ഭാഗമായി ശാസ്ത്രീയമായ സ്നേക്ക് റസ്‌ക്യൂ & റിലീസ് സംബന്ധിച്ച് സ്‌കൂൾ അധ്യാപകര്‍ക്ക് പരിശീലനം നൽകുന്നു. വനംവകുപ്പിന്‍റെ നേതൃത്വത്തിലാണ് പരിശീലനം.

ആഗസ്ത് 11ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി ഒലവക്കോട് ആരണ്യ ഭവൻ കോമ്പൗണ്ടിൽ വെച്ചാണ് പരിശീലനം. പാലക്കാട്ടെ അധ്യാപകർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള അധ്യാപകര്‍ രജിസ്ട്രേഷൻ ഫോറം പൂരിപ്പിച്ച് അസിസ്റ്റന്‍റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ്, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, ആരണ്യ ഭവൻ, ഒലവക്കോട്, പാലക്കാട് - 678002 എന്ന വിലാസത്തിൽ നേരിട്ടോ, acfsfpkd@gmail.com എന്ന ഇ-മെയിലിലോ ആഗസ്ത് 6ന് വൈകിട്ട് 5 മണിക്ക് മുൻപായി അയക്കണം.

TAGS :

Next Story