Quantcast

124 തട്ടിപ്പു കേസുകളിൽ പ്രതി, വെള്ളാപ്പള്ളിക്ക് പത്മ പുരസ്കാരം നൽകരുത്; പരാതി നൽകി എസ്എൻഡിപി സംരക്ഷണ സമിതി

രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സമിതി പരാതി നൽകി

MediaOne Logo

Web Desk

  • Updated:

    2026-01-29 16:49:10.0

Published:

29 Jan 2026 9:00 PM IST

124 തട്ടിപ്പു കേസുകളിൽ പ്രതി, വെള്ളാപ്പള്ളിക്ക് പത്മ പുരസ്കാരം നൽകരുത്; പരാതി നൽകി എസ്എൻഡിപി സംരക്ഷണ സമിതി
X

കൊച്ചി: വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകരുതെന്ന് എസ്എൻഡിപി സംരക്ഷണ സമിതി. 124 തട്ടിപ്പു കേസുകളിൽ പ്രതിയായ വെള്ളാപ്പള്ളി നടേശന് പ്രഖ്യാപിച്ച പത്മഭൂഷൺ പിൻവലിക്കണമെന്നാണ് ആവശ്യം. പത്മപുരസ്ക്കാരത്തിനെതിരെ മോശം പ്രതികരണം നടത്തി രാജ്യത്തേയും പുരസ്ക്കാരത്തേയും അപമാനിച്ചുവെന്നും പരാതിയിൽ പറയുന്നു.

രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമാണ് സംരക്ഷണ സമിതി പരാതി നൽകിയിരിക്കുന്നത്. പുരസ്കാരം പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും. കോടതിയെ സമീപിക്കുമെന്നും എസ്എൻഡിപി സംരക്ഷണ സമിതി അറിയിച്ചിട്ടുണ്ട്. ആരാണ് പുരസ്കാരത്തിന് ശിപാർശ നൽകിയതെന്നും വെള്ളാപ്പള്ളിക്ക് പുരസ്കാരം നൽകിയതിലെ സന്ദേശമെന്തെന്നും സമിതി ചോദിക്കുന്നുണ്ട്. തട്ടിപ്പു കേസുകളിൽ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് വെള്ളാപ്പള്ളിക്കെതിരെ പരാതി നൽകിയിരുന്നത്.

77ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിലാണ് വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ ലഭിച്ചത്. സാമൂഹിക സേവനത്തിനും പൊതുരംഗത്തെ പ്രവർത്തനങ്ങൾക്കും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് വെള്ളാപ്പള്ളി നടേശന് പുരസ്കാരം എന്നാണ് അറിയിച്ചിരിക്കുന്നത്.

TAGS :

Next Story