Quantcast

കേരളത്തില്‍ ബംഗ്ലാദേശികള്‍ വോട്ട് ചെയ്തെന്ന് ശോഭ സുരേന്ദ്രന്‍

ശക്തമായ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചെന്നും ശോഭ സുരേന്ദ്രന്‍

MediaOne Logo

Web Desk

  • Published:

    19 April 2021 1:30 PM GMT

കേരളത്തില്‍ ബംഗ്ലാദേശികള്‍ വോട്ട് ചെയ്തെന്ന് ശോഭ സുരേന്ദ്രന്‍
X

ഇക്കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് സ്വദേശികളും വോട്ട് ചെയ്തെന്ന് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. അന്യസംസ്ഥാന തൊഴിലാളികൾക്ക് 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡും വോട്ടേഴ്സ് ഐഡിയും നൽകി വോട്ട് ചെയ്യിച്ചു. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ഇവരെ ബംഗാളിലേക്കും ബംഗ്ലാദേശിലേക്കും കോവിഡിന്റെ മറവിൽ തിരികെ കയറ്റിവിടുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൂവാറ്റുപുഴയിൽ നിന്ന് ഇരുപതിലധികം ബസുകളിലാണ് ഇവരെ നാട്ടിലേക്ക് തിരികെ അയച്ചതെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. ശക്തമായ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചെന്ന് ശോഭ സുരേന്ദ്രന്‍പറഞ്ഞു.

ശോഭ സുരേന്ദ്രന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം

അതിഥി തൊഴിലാളികൾ എന്ന ഓമനപ്പേരിട്ട് സംസ്ഥാന സർക്കാർ വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡും വോട്ടേഴ്സ് ഐഡിയും നൽകി വോട്ട് ചെയ്യിപ്പിച്ചിട്ട് ബസുകളിൽ കയറ്റി ബംഗാളിലേക്കും ബംഗ്ലാദേശിലേക്കും കോവിഡിന്റെ മറവിൽ തിരികെ കയറ്റിവിടുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂവാറ്റുപുഴയിൽ നിന്ന് ഇരുപതിലധികം ബസുകളിലാണ് വോട്ട് ചെയ്തതിനുശേഷം ഇത്തരക്കാരെ നാട്ടിലേക്ക് തിരികെ അയച്ചത്. വോട്ടർ പട്ടികയിൽ നിന്ന് ബോധപൂർവ്വം പേര് വെട്ടിമാറ്റിയും പോസ്റ്റൽ വോട്ടുകൾ കീറികളഞ്ഞും സ്ട്രോങ് റൂമിൽ അനധികൃതമായി കയറിയും എതിർചേരിയിൽ ഉള്ള പ്രവർത്തകരെ ആക്രമിച്ചും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച സർക്കാരിന്റെ കള്ളത്തരങ്ങൾ ഇങ്ങനെ ഓരോന്നായി പുറത്ത് വരികയാണ്. കമ്യൂണിസ്റ്റ് ഏകാധിപത്യ മാതൃകയിൽ ജനാധിപത്യത്തിന് ശവക്കുഴി തോണ്ടുകയാണ് സിപിഎം ചെയ്യുന്നത്. ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ അമിത്ഷാ ജിക്ക് കത്തയച്ചു.

അതിഥി തൊഴിലാളികൾ എന്ന ഓമനപ്പേരിട്ട് സംസ്ഥാനസർക്കാർ വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് 24 മണിക്കൂറിനുള്ളിൽ റേഷൻ...

Posted by Sobha Surendran on Monday, April 19, 2021

TAGS :

Next Story