Quantcast

തിക്കുറിശ്ശി ഫൗണ്ടേഷൻ മാധ്യമ പുരസ്കാരം സോഫിയ ബിന്ദിന്

അക്ഷരം പൂക്കാത്ത കാട്ടുചോലകൾ എന്ന പരിപാടിക്കാണ് പുരസ്കാരം

MediaOne Logo

Web Desk

  • Updated:

    2023-06-27 09:18:33.0

Published:

27 Jun 2023 9:13 AM GMT

Sofia Bind
X

സോഫിയ ബിന്ദ്

തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷൻ മാധ്യമ പുരസ്കാരം മീഡിയവണിന് . മികച്ച സാമൂഹ്യ ക്ഷേമ പരിപാടിക്ക് മീഡിയവൺ സീനിയർ പ്രൊഡ്യൂസർ സോഫിയ ബിന്ദാണ് പുരസ്കാരത്തിന് അർഹയായത്. അക്ഷരം പൂക്കാത്ത കാട്ടുചോലകൾ എന്ന പരിപാടിക്കാണ് പുരസ്കാരം. പുരസ്‌കാരദാനം ജൂലൈ 5ന് തിരുവനന്തപുരം വിജെടി ഹാളിൽ നടക്കും .

ചോലനായ്ക വിഭാഗത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താത്തതിന്‍റെ കാരണങ്ങൾ വിശദമാക്കുന്നതാണ് അക്ഷരം പൂക്കാത്ത കാട്ടുചോലകൾ എന്ന ഡോക്യുമെന്‍ററി. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും ഈ പരിപാടിക്ക് ലഭിച്ചിരുന്നു.

TAGS :

Next Story