'സോളാർ കേസിൽ ടെനി ജോപ്പന്റെ അറസ്റ്റ് അറിഞ്ഞിട്ടില്ല'; ആത്മകഥയിൽ ഉമ്മൻചാണ്ടി
'കാലം സാക്ഷി' എന്ന ആത്മകഥയിലാണ് ഉമ്മൻചാണ്ടി ഇക്കാര്യം പറയുന്നത്.
തിരുവനന്തപുരം: സോളാർ കേസിൽ ടെനി ജോപ്പന്റെ അറസ്റ്റ് താൻ അറിഞ്ഞിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആത്മകഥയിൽ വെളിപ്പെടുത്തൽ. ഉമ്മന്‍ചാണ്ടിയുടെ പെഴ്‌സണല്‍ അസിസ്റ്റന്റായിരുന്നു ടെനി ജോപ്പൻ. 'കാലം സാക്ഷി' എന്ന ആത്മകഥയിലാണ് ഉമ്മൻചാണ്ടി ഇക്കാര്യം പറയുന്നത്. അറസ്റ്റ് നടക്കുന്ന സമയത്ത് താൻ ജനസമ്പർക്ക പരിപാടിയുടെ അവാർഡ് വാങ്ങാൻ യു.എന്നിൽ ആയിരുന്നു എന്നും ആത്മകഥയിൽ പറയുന്നു.
അറസ്റ്റിനെ കുറിച്ച് പറഞ്ഞിരുന്നെങ്കിലും നീതി നിർവഹണത്തിൽ തടസ്സമുണ്ടാക്കില്ലായിരുന്നു എന്നും ഇത് സംബന്ധിച്ച് താൻ തിരുവഞ്ചൂരിനോട് ഒന്നും ചോദിച്ചിട്ടുമില്ലെന്നും ആത്മകഥയിൽ പരാമർശം. താൻ അറിഞ്ഞാണ് അറസ്റ്റ് എന്ന് എല്ലാവരും ധരിച്ചതായും ഉമ്മൻ ചാണ്ടി ആത്മകഥയിൽ വെളിപ്പെടുത്തി.
Next Story
Adjust Story Font
16