Quantcast

മംഗളൂരു വിദ്വേഷക്കൊല; അഷ്റഫിന്റെ നീതിക്ക് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇടപെടണമെന്ന് സോളിഡാരിറ്റി

''മലയാളിയായ യുവാവ് അയൽ സംസ്ഥാനത്ത് വംശീയ കൊലപാതകത്തിനിരയായിട്ടും സർക്കാർ ഗൗരവത്തിൽ വിഷയത്തെ സമീപിച്ചിട്ടില്ല''

MediaOne Logo

Web Desk

  • Updated:

    2025-06-10 17:13:02.0

Published:

10 Jun 2025 9:22 PM IST

മംഗളൂരു വിദ്വേഷക്കൊല; അഷ്റഫിന്റെ നീതിക്ക് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇടപെടണമെന്ന് സോളിഡാരിറ്റി
X

കോഴിക്കോട്: മംഗളൂരുവിൽ ഹിന്ദുത്വ ഭീകര ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ കോട്ടക്കൽ പറപ്പൂർ സ്വദേശി അഷ്റഫിന്റെ നീതിക്കു വേണ്ടി കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇടപെടണമെന്ന് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

മലയാളിയായ യുവാവ് അയൽ സംസ്ഥാനത്ത് വംശീയ കൊലപാതകത്തിനിരയായിട്ടും സർക്കാർ ഗൗരവത്തിൽ വിഷയത്തെ സമീപിച്ചിട്ടില്ല. അഷ്റഫിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകാൻ കേരള-കർണാടക സർക്കാറുകൾ തയാറാവണം. കേസ് കാര്യക്ഷമമായി മുന്നോട്ടു പോവുന്നുവെന്നും പ്രതികൾക്ക് മതിയായ ശിക്ഷ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും കഴിയണം.

സംഭവം നടന്ന് ഒരു മാസം പിന്നിട്ട സാഹചര്യത്തിൽ അഞ്ച് പ്രതികൾക്ക് ജാമ്യം ലഭിച്ച സാഹചര്യം ഗുരുതരമാണ്. പ്രതിപക്ഷ നേതാവും മന്ത്രിമാരും കുടുംബത്തെ സന്ദർശിക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്‌ തൗഫീഖ്‌ മമ്പാട് അധ്യക്ഷത വഹിച്ചു.

TAGS :

Next Story