Quantcast

പെരുന്നാൾ ദിനത്തില്‍ അഗതികള്‍ക്ക് ഭക്ഷണം നല്‍കി സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ പ്രവർത്തകർ

ടി.ജെ വിനോദ്‌ എം.എല്‍.എ ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Updated:

    2022-05-03 16:15:54.0

Published:

3 May 2022 4:13 PM GMT

പെരുന്നാൾ ദിനത്തില്‍ അഗതികള്‍ക്ക് ഭക്ഷണം നല്‍കി സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ പ്രവർത്തകർ
X

കൊച്ചി: പെരുന്നാൾ ദിനത്തിൽ തെരുവിൽ അലയുന്നവരും അഗതികളുമായ 2740 പേർക്ക് ഭക്ഷണം വിതരണം ചെയ്ത്‌ സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ കൊച്ചി സിറ്റി പ്രവർത്തകർ. സുമനസ്സുകളുടെ സഹായത്തോടെ കഴിഞ്ഞ നാലു വർഷമായി മുടങ്ങാതെ എല്ലാ ചെറിയ പെരുന്നാളിനും ഇവര്‍ തെരുവിലുള്ളവർക്ക് പെരുന്നാൾ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.

പെരുന്നാൾ നിസ്കാരം കഴിഞ്ഞ് നേരത്തെ തയ്യാറാക്കിയ ഭക്ഷണപ്പൊതികളുമായി ഇവർ തെരുവിലേക്കിറങ്ങും. നഗരത്തിന്റെ ഇടറോഡുകളിലും ചേരികളിലും ദലിത്‌ കോളനികളിലും നേരിട്ടെത്തിയാണ് ഭക്ഷണം വിതരണം ചെയ്തത്. എറണാകുളം ടൗൺ, കൊച്ചി, വൈറ്റില, പറവൂർ, ആലുവ, കോതമംഗലം എന്നീ പ്രദേശങ്ങളിലാണ് ഭക്ഷണം വിതരണം ചെയ്തത്.


ടി.ജെ വിനോദ്‌ എം.എല്‍.എ ഇത്തവണത്തെ ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കേണ്ട സമയത്തും ചുറ്റിനുമുള്ള മനുഷ്യരെ ചേർത്തു പിടിക്കാൻ ഈ ചെറുപ്പക്കാർ കാണിക്കുന്ന ത്യാഗസന്നദ്ധത മഹത്തരമാണെന്നും എല്ലാവർക്കും ഇത്‌ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹൈബി ഈഡൻ എം.പി ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. 30 ദിവസത്തെ റമദാൻ നോമ്പ് നോറ്റ് പെരുന്നാൾ ദിവസം തെരുവിലേക്കിറങ്ങിയ ഈ യുവാക്കളും യുവതികളും ഇസ്‌ലാമിന്റെ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രായോഗികത സമൂഹത്തിനു കാണിച്ചു കൊടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.


1000 പേർക്ക് ഭക്ഷണം വിതരണം ചെയ്യാമെന്ന് ഉദ്ദേശിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തതെങ്കിലും സുമനസ്സുകളുടെ വലിയ പിന്തുണ ലഭിച്ചതിനാൽ ഇത്തവണ 2740 പേർക്ക് കൊടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് എസ്.ഐ.ഒ കൊച്ചി സിറ്റി ജനറല്‍ സെക്രട്ടറി അബ്ദുൽ ബാസിത്ത് പറഞ്ഞു. സോളിഡാരിറ്റി സെക്രട്ടറിമാരായ പി.എം സജീദ്, മൻസൂർ കല്ലേലിൽ, ജി.ഐ.ഒ സെക്രട്ടറിയേറ്റംഗം റെജ താഹിറ എന്നിവർ നേതൃത്വം നൽകി.

TAGS :

Next Story