Quantcast

'മീഡിയവൺ റിപ്പോർട്ടർ സാജിദ് അജ്മലിനെ അപായപ്പെടുത്താൻ ബിജെപി-ആർഎസ്എസ് നീക്കം നടക്കുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ട് ഗൗരവകരം, ആഭ്യന്തര വകുപ്പ് സംരക്ഷണം ഉറപ്പാക്കണം: സോളിഡാരിറ്റി യൂത്ത്‌ മൂവ്മെന്റ്

മാധ്യമപ്രവർത്തകർക്ക് നിർഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് സോളിഡാരിറ്റി യൂത്ത്‌ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് ഓർമിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    13 April 2026 12:14 PM IST

മീഡിയവൺ റിപ്പോർട്ടർ സാജിദ് അജ്മലിനെ അപായപ്പെടുത്താൻ ബിജെപി-ആർഎസ്എസ് നീക്കം നടക്കുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ട് ഗൗരവകരം, ആഭ്യന്തര വകുപ്പ് സംരക്ഷണം ഉറപ്പാക്കണം: സോളിഡാരിറ്റി യൂത്ത്‌ മൂവ്മെന്റ്
X

കോഴിക്കോട്: മീഡിയവൺ റിപ്പോർട്ടർ സാജിദ് അജ്മലിനെ അപായപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ബിജെപി-ആർഎസ്എസ് നീക്കം നടക്കുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ട് അതീവ ഗൗരവകരമെന്ന് സോളിഡാരിറ്റി യൂത്ത്‌ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്.

സത്യസന്ധമായ മാധ്യമപ്രവർത്തനത്തിന്റെ പേരിൽ ബിജെപി-ആർഎസ്എസ് ക്രിമിനൽ സംഘങ്ങൾ വേട്ടയാടാൻ ശ്രമിക്കുന്ന സാജിദ് അജ്മലിന് ആഭ്യന്തര വകുപ്പ് സംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭീഷണിപ്പെടുത്തുന്നവരെ നിലയ്ക്കുനിർത്താൻ ഭരണകൂടം തയ്യാറാകണമെന്നും തൗഫീഖ് പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് നിർഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

സംഘപരിവാറിന്റെ ആയുധബലത്തിന് മുന്നിൽ മുട്ടുമടക്കാതെ നേരിന്റെ പക്ഷത്ത് ഉറച്ചുനിൽക്കുന്ന സാജിദിനൊപ്പം കേരളം ഒന്നടങ്കം നിലകൊള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിയോജിപ്പുകളെ കായികമായി നേരിടാമെന്ന വ്യാമോഹങ്ങളെ ശക്തമായ ജനകീയ പ്രതിരോധം കൊണ്ട് നേരിടും. സത്യം വിളിച്ചുപറയുന്ന മാധ്യമപ്രവർത്തകരെ വേട്ടയാടാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story