Quantcast

ഇന്‍റര്‍നെറ്റ് സേവന കേന്ദ്രത്തിലെ വീഴ്ച: നിരവധി വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ പ്രവേശനം തുലാസില്‍

വിദ്യാര്‍ഥികളുടെ ഉപരിപഠനം മുടങ്ങാതിരിക്കാന്‍ സര്‍ക്കാരിന് മാത്രമേ എന്തെങ്കിലും ചെയ്യാനാവൂവെന്നാണ് പ്രിന്‍സിപ്പല്‍മാരുടെ നിലപാട്.

MediaOne Logo

Web Desk

  • Updated:

    2021-09-27 01:43:54.0

Published:

27 Sep 2021 1:42 AM GMT

ഇന്‍റര്‍നെറ്റ് സേവന കേന്ദ്രത്തിലെ വീഴ്ച: നിരവധി വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ പ്രവേശനം തുലാസില്‍
X

ഇന്‍റര്‍നെറ്റ് സേവന കേന്ദ്രത്തിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച മൂലം നിരവധി വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ പ്രവേശനം തുലാസിലായി. ലിറ്റില്‍ കൈറ്റ്സിന് ബി ഗ്രേഡ് ലഭിച്ച വിദ്യാര്‍ഥികളുടെ ഗ്രേഡ് എയെന്ന് തെറ്റായി രേഖപ്പെടുത്തിയതാണ് അലോട്ട്മെന്‍റില്‍ ഇടംപിടിച്ചിട്ടും പ്രവേശനം ലഭിക്കാതിരിക്കാന്‍ കാരണം. വിദ്യാര്‍ഥികളുടെ ഉപരിപഠനം മുടങ്ങാതിരിക്കാന്‍ സര്‍ക്കാരിന് മാത്രമേ എന്തെങ്കിലും ചെയ്യാനാവൂവെന്നാണ് പ്രിന്‍സിപ്പല്‍മാരുടെ നിലപാട്.

ലിറ്റില്‍ കൈറ്റ്സ് സര്‍ട്ടിഫിക്കേറ്റില്‍ എ ഗ്രേഡ് ലഭിച്ചവര്‍ക്ക് മാത്രമാണ് പ്ലസ് വണ്‍ പ്രവേശന സമയത്ത് ഗ്രേസ് മാര്‍ക്ക് ലഭിക്കുക. അതുകൊണ്ട് ബി ഗ്രേഡ് ലഭിച്ചവര്‍ക്ക് അത് രേഖപ്പെടുത്താനുള്ള ഇടം അപേക്ഷാഫോമില്‍ ഇല്ല. പക്ഷേ ചില ഇന്‍റര്‍നെറ്റ് സേവന കേന്ദ്രത്തിലെ ജീവനക്കാര്‍ ബി ഗ്രേഡ് ലഭിച്ച കുട്ടികളുടെ ഗ്രേഡ് എ എന്ന് അപേക്ഷാ ഫോമില്‍ രേഖപ്പെടുത്തി. അലോട്ട്മെന്‍റില്‍ സീറ്റ് കിട്ടിയ കുട്ടികള്‍ സ്കൂളില്‍ എത്തിയപ്പോള്‍ ഗ്രേഡിലെ വ്യത്യാസം കാരണം പ്രവേശനം നല്‍കിയില്ല.

കോഴിക്കോട് ചേളന്നൂര്‍ എകെകെആര്‍ സ്കൂളിലെ അഞ്ച് വിദ്യാര്‍ഥികളും പരപ്പില്‍ എംഎംഎച്ച്എസിലെ നാല് വിദ്യാര്‍ഥികളുമാണ് നിലവില്‍ ഈ പ്രശ്നം നേരിടുന്നത്. എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച കുട്ടികള്‍ വരെ ഇതിലുണ്ട്. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഗൈഡ് ലൈനില്‍ ഈ വിഷയം എങ്ങനെ പരിഹരിക്കണമെന്ന് പറയാത്തതുകൊണ്ട് ഒന്നും ചെയ്യാനാവില്ലെന്നാണ് പ്രിന്‍സിപ്പല്‍മാര്‍ പറയുന്നത്.

TAGS :

Next Story