അഴീക്കോട് മകൻ അമ്മയുടെ കഴുത്തറുത്തു; ഗുരുതരാവസ്ഥയിലായ വീട്ടമ്മ കോട്ടയം മെഡിക്കൽ കോളജിൽ
മുഹമ്മദിനെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു

തൃശൂർ: അഴീക്കോട് മകൻ അമ്മയുടെ കഴുത്തറുത്തു. അതീവ ഗുരുതരാവസ്ഥഥയിലായ വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഊമന്തറ അഴുവേലിക്കകത്ത് ജലീലിന്റെ ഭാര്യ സീനത്തിനെയാണ് മകൻ മുഹമ്മദ് ആക്രമിച്ചത്.മുഹമ്മദിനെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ലഹരി ഉപയോഗിക്കുന്നത് തടഞ്ഞതിന്റെ വൈരാഗ്യത്തിൽ ആയിരുന്നു കൊലപാതകശ്രമം. ഫാബ്രിക്കേഷൻ ജോലി ചെയ്തിരുന്ന ആളാണ് മുഹമ്മദ്. നിരന്തരമായി ലഹരി ഉപയോഗിച്ച് അടിമയായി. ഇതിനെ ഉപ്പയും ഉമ്മയും ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തിരുന്നു. ഇതിൻറെ വിരോധത്തിൽ ആണ് ഇന്നലെ രാത്രി പ്രതി ഉമ്മയെ കഴുത്തു കൊലപ്പെടുത്താൻ ശ്രമിച്ചത്. മരപ്പാലത്തെ വീട്ടിലെ അടുക്കളയിൽ വച്ചായിരുന്നു കൊലപാതകശ്രമം. സീനത്തിൻറെ കരച്ചിൽ കേട്ട് രക്ഷിക്കാൻ എത്തിയ അയൽവാസി കബീർ നേരെയും പ്രതി കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി.mനിലവിൽ സീനത്ത് കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്..
മൂന്നുവർഷം മുമ്പ് ഇതേ കാരണത്തിന് പിതാവ് ജലീലിനെ കൊലപ്പെടുത്താൻ മുഹമ്മദ് ശ്രമിച്ചിരുന്നു..
Adjust Story Font
16

