Quantcast

മലപ്പുറത്ത് മകൻ അമ്മയെ വെട്ടിക്കൊന്നു

പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-02-21 08:18:38.0

Published:

21 Feb 2025 10:02 AM IST

son kills mother
X

മലപ്പുറം: മലപ്പുറം കൽപ്പകഞ്ചേരിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. ആമിന (62) ആണ് മരിച്ചത്. മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വീട്ടിൽ വെച്ച് ആമിനയെ കത്തികൊണ്ട് വെട്ടുകയും ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. കൊലപാതകത്തിന്‍റെ കാരണം പൊലീസ് അന്വേഷിച്ചു വരികയാണ്.



TAGS :

Next Story