'കറിവേപ്പിന്റെ കമ്പ് പൊട്ടിച്ചാൽ പിന്നെയാ പൊട്ടിയ ഭാഗം രണ്ട് കമ്പായി തളിർക്കും': പ്രതിഷേധം പരസ്യമാക്കി വനിതാ ലീഗ് നേതാവ് സുഹ്റ മമ്പാടിന്റെ മകൻ
വനിതാ ലീഗ് ഭാരവാഹികൾക്ക് സീറ്റ് ലഭിക്കാത്തതിൽ വനിതാ ലീഗും പരസ്യമായി പ്രതിഷേധിച്ചിരുന്നു

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ വനിതാ ലീഗ് ഭാരവാഹികൾക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധം പരസ്യമാക്കി സുഹ്റ മന്പാടിന്റെ മകൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗവും പൊന്നാനി മണ്ഡലം മുസ്‍ലിം യൂത്ത് ലീഗ് സെക്രട്ടറിയുമായ നിയാസ് മുഹമ്മദാണ് പോസ്റ്റിട്ടിരിക്കുന്നത്.
വനിതാ ലീഗ് സംസ്ഥാന പ്രസിഡൻറ് സുഹ്റ മന്പാടിന് തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പറിച്ചെറിഞ്ഞവരുടെ മുന്നിൽ പച്ചപിടിച്ച് പടരണമെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ. സുഹറ മമ്പാടിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചാണ് കുറിപ്പ്. വനിതാ ലീഗ് ഭാരവാഹികൾക്ക് സീറ്റ് ലഭിക്കാത്തതിൽ വനിതാ ലീഗും പരസ്യമായി പ്രതിഷേധിച്ചിരുന്നു
'ഇമ്മ പറയാറുണ്ട്.
കറിവേപ്പിന്റെ കമ്പ് പൊട്ടിച്ചാൽ പിന്നെയാ പൊട്ടിയ ഭാഗം രണ്ട് കമ്പായി തളിർക്കുമെന്ന്. ഉശിരുള്ള മറുപടിയില്ലേ അത്. പറിച്ചെറിഞ്ഞോരുടെ മുന്നിൽ പച്ചപിടിച്ച് പടരണം. അല്ലാതെന്ത്?' എന്നാണ് ഫേസ്ബുക്ക് കുറിപ്പ്.
Adjust Story Font
16

