Quantcast

37 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവം: സോണിയ മുൻപും കേരളത്തിലേക്ക് കഞ്ചാവ് കടത്തി; ഒപ്പമുണ്ടായിരുന്ന യുവാവ് ഓടിരക്ഷപ്പെട്ടു

ഞായറാഴ്ച ഉച്ചയോടെയാണ് കഞ്ചാവുമായി സോണിയയും അനിതയും പിടിയിലാകുന്നത്

MediaOne Logo

Web Desk

  • Updated:

    2025-06-16 05:18:54.0

Published:

16 Jun 2025 10:45 AM IST

37 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവം: സോണിയ മുൻപും കേരളത്തിലേക്ക് കഞ്ചാവ് കടത്തി; ഒപ്പമുണ്ടായിരുന്ന യുവാവ് ഓടിരക്ഷപ്പെട്ടു
X

കൊച്ചി:എറണാകുളത്ത് 37 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതി സോണിയ മുൻപും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയെന്ന് റെയിൽവെ പൊലീസ്. സോണിയയും മറ്റൊരു പ്രതിയായ അനിത കാത്തൂനും ബംഗാളിൽ നിന്ന് കഞ്ചാവ് കേരളത്തിൽ എത്തിക്കുന്ന കാരിയര്‍മാരാണെന്നും പൊലീസ് അറിയിച്ചു.മുര്‍ഷിദാബാദ് സ്വദേശികളാണ് ഇരുവരും. ഇരുവർക്കും ഒപ്പമുണ്ടായിരുന്ന യുവാവ് പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടെന്നും കണ്ടെത്തൽ.

ഞായറാഴ്ച ഉച്ചയോടെയാണ് എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനില്‍വെച്ച് കഞ്ചാവുമായി സോണിയയും അനിതയും പിടിയിലാകുന്നത്. മൂന്ന് സ്യൂട്ട്കേസുകളിലാക്കിയാണ് 37 കിലോ കേരളത്തിലേക്ക് കൊണ്ടുവന്നത്.

സംശയം തോന്നി ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പൊലീസ് പിടിച്ചെടുത്തത്. റെയിൽവേ പൊലീസ് ഇരുവരെയും വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ആര്‍ക്കാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവന്നതെന്നടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.


TAGS :

Next Story