Quantcast

'എല്ലാത്തിനും കൃത്യമായ രേഖയുണ്ട്': പറവ ഫിലിംസ് കള്ളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം നിഷേധിച്ച് സൗബിൻ

സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കരാർ ലംഘിച്ചത് പരാതിക്കാരനാണെന്നും വാങ്ങിയ ഏഴ് കോടിയിൽ ആറര കോടി തിരികെ നൽകിയെന്നും നിർമ്മാതാക്കള്‍ മൊഴി നല്‍കി

MediaOne Logo

Web Desk

  • Published:

    9 July 2024 10:49 AM IST

Saubin Shahir
X

കൊച്ചി: പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ലെന്ന് മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാവും നടനുമായ സൗബിൻ ഷാഹിർ. എല്ലാത്തിനും കൃത്യമായ രേഖകൾ ഉണ്ടെന്നും സൗബിൻ ഇ.ഡിക്ക്‌ മൊഴി നൽകി.

സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കരാർ ലംഘിച്ചത് പരാതിക്കാരനാണെന്നും വാങ്ങിയ ഏഴ് കോടിയിൽ ആറര കോടി തിരികെ നൽകിയെന്നും നിർമ്മാതാക്കള്‍ മൊഴി നല്‍കി.

ജൂണ്‍ 11നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ കള്ളപ്പണ ഇടപാടുകളിൽ ഇ.ഡി അന്വേഷണം ആരംഭിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയുടെ നിർമ്മാണത്തിനായി തന്റെ പക്കൽ നിന്നും പണം വാങ്ങി കബളിപ്പിച്ചതായി സിറാജ് എന്ന നിർമ്മാതാവാണ് പരാതി നൽകിയത്.

ഏഴ് കോടി രൂപയാണ് പറവ ഫിലിംസിന് നൽകിയത്. എന്നാൽ ഒരു രൂപ പോലും തിരികെ ലഭിച്ചിട്ടില്ല എന്നായിരുന്നു സിറാജിന്റെ പരാതി. ചിത്രം ബോക്സ്ഓഫീസില്‍ മികച്ച കളക്ഷനാണ് സ്വന്തമാക്കിയത്.

Watch Video Report


TAGS :

Next Story